അമ്മയെ തുടർച്ചയായി ബലാത്സംഗം ചെയ്ത കേസിൽ ആലുവയിൽ മകൻ അറസ്റ്റിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
പ്രതി ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു
കൊച്ചി: തന്നേ ബലാത്സംഗം ചെയ്തെന്ന അമ്മയുടെ പരാതിയിൽ മകൻ അറസ്റ്റിൽ. മകൻ തന്നേ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് അമ്മ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളം ആലുവ സ്വദേശിയായ 30കാരനാണ് അറസ്റ്റിലായത്. ആലുവ വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.
അമ്മയുടെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രതി, അമ്മയും അച്ഛനും 24 കാരനായ സഹോദരനുമൊപ്പമാണ് ആലുവയിലെ വീട്ടിൽ താമസിച്ചിരുന്നത്.മുമ്പ് അമ്മയെ ഉപദ്രവിച്ചതിന് ഇയാളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു എങ്കിലും വിട്ടയച്ചു.
പിന്നീട് അമ്മയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തന്ന പരാതി ലഭിച്ചതോടെയാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. മകൻ വീട്ടിൽ വരുമ്പോൾ അമ്മയുടെ നിലവിളി കേൾക്കുന്നത് പതിവന്ന് അയൽക്കാർ മൊഴി നൽകി.
ലഹരി ഉപയോഗിച്ചതിനും ലഹരി വിൽപ്പന നടത്തിയതിനും നേരത്തെ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Location :
Kochi [Cochin],Ernakulam,Kerala
First Published :
August 07, 2025 7:10 PM IST