തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥികളെ പീഡിപ്പിച്ച കായിക അധ്യാപകൻ അറസ്റ്റിൽ. മാരായമുട്ടം വടകര നീരറതല രതീഷ് എന്ന ഫാദർ ജസ്റ്റിൻ (40) ആണ് അറസ്റ്റിലായത്. ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ വിദ്യാർത്ഥികളെ 2019 മുതൽ 2021 കാലയളവ് വരെ പീഡിപ്പിച്ചു എന്ന് ചൈൽഡ് ലൈനിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Also read-രോഗിയായ ഭാര്യയെ പരിചരിക്കാനെത്തിയ 52കാരിയെ വിവാഹ വാഗ്ദാനംനൽകി പീഡിപ്പിച്ച 66കാരൻ അറസ്റ്റിൽ
നെയ്യാർ ഡാം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആണ് ഇയാളെ പിടിക്കൂടിയത്. ഇയാള്‍ നിലവിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നതിനിടെ ആണ് പ്രതി അറസ്റ്റിലായിരിക്കുന്നത്. പ്രതിയെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.