അടിമാലിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ രണ്ടാനച്ഛൻ പിടിയിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതിനെ തുടർന്ന് ഇയാൾ ആശുപത്രിയിൽ നിന്നും മുങ്ങുകയായിരുന്നു
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ടാനച്ഛൻ പിടിയിൽ. തൃശ്ശൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതിനെ തുടർന്ന് ഇയാൾ ആശുപത്രിയിൽ നിന്നും മുങ്ങുകയായിരുന്നു. പ്രതിക്കെതിരെ പൊലീസ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വയറുവേദനയെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയപ്പോഴാണ് പെൺകുട്ടി മൂന്നു മാസം ഗർഭിണിയാണെന്ന് അറിയുന്നത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ കുറച്ചുകാലമായി അമ്മ വീട്ടിൽ ഇല്ലാത്ത സമയം നോക്കി രണ്ടാനച്ഛൻ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. മൂന്നാറിൽ ഹോട്ടൽ തൊഴിലാളിയായ പ്രതി പാലക്കാട് സ്വദേശിയാണ്.
Location :
First Published :
Nov 12, 2022 8:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അടിമാലിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ രണ്ടാനച്ഛൻ പിടിയിൽ








