ഇന്റർഫേസ് /വാർത്ത /Crime / തിരൂരിനടുത്ത് വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ സംഭവം; പ്രതി താനൂർ സ്വദേശി മുഹമ്മദ് റിസ്വാന്‍ പിടിയില്‍

തിരൂരിനടുത്ത് വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ സംഭവം; പ്രതി താനൂർ സ്വദേശി മുഹമ്മദ് റിസ്വാന്‍ പിടിയില്‍

കളിക്കുന്നതിനിടെ സംഭവിച്ച പിഴവെന്നാണ് റിസ്വാൻ പോലീസിന് നല്‍കിയ മൊഴി

കളിക്കുന്നതിനിടെ സംഭവിച്ച പിഴവെന്നാണ് റിസ്വാൻ പോലീസിന് നല്‍കിയ മൊഴി

കളിക്കുന്നതിനിടെ സംഭവിച്ച പിഴവെന്നാണ് റിസ്വാൻ പോലീസിന് നല്‍കിയ മൊഴി

  • Share this:

മലപ്പുറം തിരൂരിനടുത്ത് വന്ദേ ഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കളിക്കുന്നതിനിടെ സംഭവിച്ച പിഴവെന്നാണ് റിസ്വാൻ പോലീസിന് നല്‍കിയ മൊഴി പൈപ്പ് കൊണ്ട് മാവിലേക്ക് എറിഞ്ഞപ്പോൾ സംഭവിച്ചതാണെന്നും മൊഴിയിലുണ്ട്.

മന:പൂർവം ചെയ്തതല്ലെന്നും കളിക്കുന്നതിനിടെ സംഭവിച്ചു പോയതാണെന്നും പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ മെയ് ഒന്നിനായിരുന്നു സംഭവം. കല്ലേറില്‍ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വന്ദേ ഭാരത് ട്രെയിനിന്‍റെ സി 4 കോച്ചിന്‍റെ ചില്ലിന് വിള്ളല്‍ വീണിരുന്നു.

First published:

Tags: Arrest, Stone pelted, Vande Bharat, Vande Bharat Express