പത്തനംതിട്ട: ഭക്ഷണം കഴിച്ചതിന്‍റെ പണം ചോദിച്ചതിന് തട്ടുകട ഉടമയ്ക്കും കുടുംബത്തിനും എട്ടംഗ സംഘത്തിന്റെ മർദനം. പത്തനംതിട്ട പൂങ്കാവിലെ തട്ടുകട ഉടമ ലിനോ, അച്ഛൻ സിബി, അമ്മ ലിൻസി എന്നിവർക്കാണ് മർദനമേറ്റത്. പൂങ്കാവ് സ്വദേശി ആരോമലിന്റെ നേതൃത്വത്തിലായിരുന്നു മർദനമെന്നും ഇവർ ആരോപിച്ചു.
പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പല തവണ ഭക്ഷണം കഴിച്ചതിന്‍റെ പണം ആരോമലും സുഹൃത്തുക്കളും തരാനുണ്ടായിരുന്നെന്നും ഇത് ചോദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും ലിനോ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.