തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നത് നോക്കിയെന്നാരോപിച്ച് ഹോട്ടലിൽ രണ്ടു പേര്‍ തമ്മിൽ സംഘർഷം. പാറശാള ഉദിയൻകുളങ്ങരയിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു ഇരുവരും ഹോട്ടലിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒരേ മേശയ്ക്ക് എതിർവശങ്ങളിലിരുന്ന് ഭക്ഷണം കഴിച്ചവരാണ് തമ്മിലടിച്ചത്. ഇരുവരും മദ്യാസക്തിയിലായിരുന്നെന്ന് പാറശാല പൊലീസ് പറഞ്ഞു.സംഭവത്തിൽ ടിപ്പർ ഡ്രൈവറായ പാറശാല സ്വദേശി അരുണിനെയും തെങ്ങുകയറ്റ തൊഴിലാളി കൊച്ചോട്ടു കോണം സ്വദേശി മനുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഘർഷത്തിനിടെ മനു കൈവശം ഉണ്ടായിരുന്ന വെട്ടുകത്തി വീശി പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാൽ ആർക്കും പരിക്കില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.