advertisement

ചായ കുടിച്ചശേഷം ബാക്കി തുക ചോദിച്ചു; യുവാവിനെ ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച തട്ടുകടക്കാരന്‍ പിടിയില്‍

Last Updated:

പണം നല്‍കിയിട്ടില്ലെന്നു പറഞ്ഞ് പ്രകോപിതനായ രാജീവ് സ്റ്റീല്‍ഗ്ലാസ് ഉപയോഗിച്ച് അരുണിന്റെ തലയ്ക്കടിക്കുകയായിരുന്നു.

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപത്തെ തട്ടുകടയില്‍ നിന്ന് ചായ കുടിച്ചശേഷം ബാക്കി ആവശ്യപ്പെട്ട യുവാവിനെ മർദിച്ച കേസിൽ തട്ടുക്കടക്കാരൻ പിടിയിൽ. ഉള്ളൂര്‍ നീരാഴി ലെയ്ന്‍ മതികപ്പുറം രാജീവ്(40) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി അരുണി(37)നെയാണ് ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. മെഡിക്കല്‍കോളേജ് ആശുപത്രികവാടത്തിനു സമീപം തട്ടുകട നടത്തുകയാണ് രാജീവ്. അച്ഛനെ കാണിക്കാൻ ആശുപത്രിയില്‍ എത്തിയതായി‍രുന്നു അരുൺ. ഇതിനു ശേഷം അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ചായ കുടിക്കാനെത്തിയതായിരുന്നു അരുണ്‍. തുടര്‍ന്ന് 20 രൂപ കടയുടമയ്ക്കു നല്‍കിയശേഷം ബാക്കിതുക ആവശ്യപ്പെട്ടു.
എന്നാല്‍ തനിക്ക് പണം നല്‍കിയിട്ടില്ലെന്നു പറഞ്ഞ് പ്രകോപിതനായ രാജീവ് സ്റ്റീല്‍ഗ്ലാസ് ഉപയോഗിച്ച് അരുണിന്റെ തലയ്ക്കടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ അരുണിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചായ കുടിച്ചശേഷം ബാക്കി തുക ചോദിച്ചു; യുവാവിനെ ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച തട്ടുകടക്കാരന്‍ പിടിയില്‍
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement