മുസാഫർനഗർ: മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഇന്നാണ് കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് അയച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിലാണ് പത്ത് വയസ്സുള്ള ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്ന് വയസ്സുകാരിയെ സ്കൂളിൽ വെച്ച് ആൺകുട്ടി പീഡിപ്പിച്ചുവെന്നാണ് പരാതി. ശനിയാഴ്ച്ച സ്കൂളിന്റെ ടെറസിൽ പെൺകുട്ടിയെ കൊണ്ടുപോയ പത്ത് വയസ്സുകാരൻ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.
സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആൺകുട്ടി. ഇതേ സ്കൂളിൽ പ്ലേ സ്കൂളിലെ വിദ്യാർത്ഥിയാണ് പെൺകുട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rape, Uttar Pradesh