കോട്ടയത്ത് എസ്ഐക്ക് മുഖത്ത് വെട്ടേറ്റു; സംഭവം കൊലപാതക കേസിലെ പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Last Updated:

പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ പിതാവാണ് എസ്ഐയെ വെട്ടിയത്.

മുഖത്ത് വെട്ടേറ്റ മണിമല എസ് ഐ വിദ്യാധരൻ ആശുപത്രിയിൽ
മുഖത്ത് വെട്ടേറ്റ മണിമല എസ് ഐ വിദ്യാധരൻ ആശുപത്രിയിൽ
കോട്ടയം: കൊലപാതക കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്ഐക്ക് വെട്ടേറ്റു. മണിമല വെള്ളവൂർ ചുവട്ടടി പാറയിൽ ആണ് സംഭവം. മണിമല എസ്ഐ വിദ്യാധരനാണ് മുഖത്ത് വെട്ടേറ്റത്. ഏറെക്കാലമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടുന്നതിനാണ് ഇന്ന് രാവിലെ പൊലീസ് സ്ഥലത്തെത്തിയത്. വീട്ടിൽ തട്ടിവിളിച്ച് ശേഷം പുറത്തെത്തിയ പ്രതിയെ പിടികൂടുകയായിരുന്നു. ഇതിനിടെയാണ് പ്രതിയുടെ പിതാവായ പ്രസാദ് പൊലീസിനെ ആക്രമിച്ചത്. പൊലീസിന് നേരെ പ്രസാദ് കത്തി വീശുകയായിരുന്നു. ഇതിനിടെയാണ് മണിമല എസ് ഐ വിദ്യാധരന് മുഖത്ത് വെട്ടേറ്റത്.
വിദ്യാധരന്റെ മുഖത്തിന്റെ വലതു ഭാഗത്താണ് വെട്ടു കൊണ്ടത്. സംഭവം നടന്ന ഉടൻ തന്നെ പ്രസാദിനെ പൊലീസ് പിടികൂടി. തുടർന്ന് പ്രസാദിനെയും മകനായ അജിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ എസ് ഐ വിദ്യാധരനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മുഖത്ത് വെട്ടേറ്റതിനാൽ സ്കാനിങ് ഉൾപ്പെടെ ഉള്ള പരിശോധനകളാണ് ഡോക്ടർമാർ നടത്തിയത്. കൂടുതൽ പരിശോധനകൾക്കായി ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സർജറി വിഭാഗം ഡോക്ടർമാരുടെ പരിശോധന വേണ്ടതിനാൽ ആണ് എസ് ഐയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ‌
advertisement
Also Read- രണ്ട് വർഷം മുൻപ് കാണാതായ 14കാരിയെ കണ്ടെത്തി; ഒപ്പം നാല് മാസം പ്രായമുള്ള കൈക്കുഞ്ഞും
സംഭവത്തിൽ പ്രസാദിനെതിരെ പൊലീസ് കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സംഭവത്തിലാണ് പൊലീസ് നിർണായക അറസ്റ്റിന് നീക്കം നടത്തിയത്. കുളത്തിങ്കൽ ക്ഷേത്രത്തിന് സമീപമാണ്  പ്രതി അജിൻ ഒരാളെ കൊല്ലാൻ ശ്രമിച്ചത്. ഇതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞദിവസം ഇയാൾ വീട്ടിൽ എത്തി എന്ന് വിവരത്തെ തുടർന്നാണ് പൊലീസ് രഹസ്യമായി അതിരാവിലെ തന്നെ എത്തി അറസ്റ്റിന് നീക്കം നടത്തിയത്. പരിക്കേറ്റ എസ് ഐ വിദ്യാധരൻ അപകടനില തരണം ചെയ്തതായാണ് പൊലീസ് നൽകുന്ന വിവരം.
advertisement
ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ വീട്ടമ്മയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം
കൊല്ലം ചിതറയിൽ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ വീട്ടമ്മയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി. രക്ഷപ്പെടാനായി ബൈക്കിൽ നിന്ന് ചാടിയിറങ്ങിയ ചോഴിയക്കോട് സ്വദേശിനിയായ യുവതിക്ക് തലയിടിച്ച് വീണ് പരിക്കേറ്റു. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച ഉച്ചകഴി‍ഞ്ഞ് മൂന്നുമണിയോടെ അരിപ്പൽ യു പി സ്കൂളിന് സമീപമാണ് സംഭവം. സ്കൂളില്‍ നിന്ന് മകൾക്കുള്ള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകാനായി റോഡിൽ ഇറങ്ങിയ യുവതിക്ക് ഏറെ നേരം കാത്തു നിന്നിട്ടും വാഹനമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് കൈ കാണിച്ചു. ബൈക്കില്‍ കയറിയ ഉടനെ ബൈക്ക് ഓടിച്ചിരുന്നയാള്‍ യുവതിയെ സമീപമുള്ള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ബൈക്കില്‍നിന്ന് എടുത്തുചാടിയപ്പോഴാണ് റോഡില്‍ തലയിടിച്ചു വീണ് പരിക്കേറ്റത്.
advertisement
കടയ്ക്കൽ താലൂക്കാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വനത്തിനുളളിൽ പൊലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയത്ത് എസ്ഐക്ക് മുഖത്ത് വെട്ടേറ്റു; സംഭവം കൊലപാതക കേസിലെ പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement