കൊല്ലം: നഗരസഭാ ഓഫിസിനുളളില്‍ വനിതാ ജീവനക്കാരിയെ കടന്നു പിടിച്ച ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കരുനാഗപ്പളളി നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെതിരെയാണ് നഗരകാര്യ ഡയറക്ടര്‍ നടപടിയെടുത്തത്. ഫെബ്രുവരി മാസം പന്ത്രണ്ടാം തീയതിയാണ് കരുനാഗപ്പളളി നഗരസഭയിലെ വനിതാ ജീവനക്കാരി മനോജ്കുമാറിനെതിരെ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. അതേസമയം അറസ്റ്റ് തടയാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് മനോജ് കുമാര്‍.
നഗരസഭയ്ക്കുളളില്‍ വച്ച് സൂപ്രണ്ട് തന്നെ കയറിപ്പിടിച്ചെന്നും വിവസ്ത്രയാക്കാന്‍ ശ്രമിച്ചെന്നുമുളള ഗുരുതരമായ ആരോപണങ്ങൾ അടങ്ങിയ പരാതിയാണ് ജീവനക്കാരി സെക്രട്ടറിക്ക് നൽകിയിത്. സൂപ്രണ്ട് നിരന്തരം അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നെന്നും പരാതിയില്‍ ജീവനക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. നഗരസഭ സെക്രട്ടറി പരാതി ജാഗ്രതാ സമിതിക്ക് കൈമാറി.
Also Read സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കി ഇന്‍റേണൽ മാർക്ക് നൽകാൻ ആലോചന; തീരുമാനം മറ്റന്നാൾ
ഇതിനിടെ സംഭവം വിവാദമായി സാഹചര്യത്തിലാണ് നഗരകാര്യ ഡയറക്ടര്‍ വിഷയത്തില്‍ ഇടപെട്ടതും പ്രത്യേക സംഘത്തെ ആഭ്യന്തര അന്വേഷണത്തിനായി നിയോഗിക്കുകയും ചെയ്തത്. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മനോജ്കുമാറിനെ സസ്പെൻഡ് ചെയ്തത്.
ഇതിനിടെ ഈ മാസം 21 വരെ മനോജിന്റെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യം നേടാനുളള ശ്രമത്തിലാണ് മനോജ്.
കൊച്ചി: പള്ളുരുത്തിയില്‍ ഹാർബർ പൊലീസ് സ്റ്റേഷനിൽ നിന്നും കാണാതായ എ.എസ്.ഐ തിരികെ വീട്ടിലെത്തി. ഹാര്‍ബര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉത്തംകുമാറിനെ കാണാനില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ കഴിഞ്ഞ ദിവസം പൊലീസിനെ സമീപിച്ചിരുന്നു. ജോലിക്ക് വൈകി എത്തിയതിനു സിഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്തിലാണ് ഉത്തംകുമാര്‍ നാടുവിട്ടതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
ഇന്ന് രാവിലെയാണ് ഉത്തംകുമാര്‍ തിരികെ വീട്ടിലെത്തിയത്. തുടർന്ന് പൊലീസെത്തി ഇദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. ഇന്നലെ രാവിലെ മുതലാണ് ഹാര്‍ബര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആയ ഉത്തംകുമാറിനെ കാണാതായത്. വ്യാഴാഴ്ച ഡ്യൂട്ടിക്ക് വൈകി എത്തിയതിന് സി ഐ ഹാജര്‍ ബുക്കില്‍ അവധി രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ഉത്തംകുമാറിന് വൈകിട്ടോടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വിശദീകരണം നല്‍കാന്‍ വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലേക്ക് പോകുകയാണെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയെങ്കിലും പിന്നീട് ഒരു വിവരവും ഇല്ലെന്നായിരുന്നു ഭാര്യയുടെ പരാതി.
Also Read വയലാര്‍ രാമവര്‍മ്മയുടെ മകള്‍ കോവിഡ് ബാധിച്ച് മരിച്ചു
പരാതിയില്‍ പള്ളുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. അതേസമയം വൈകിയെത്തിയതിനാല്‍ വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് സിഐ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Crime news, Rape