താനൂർ ബോട്ടപകടം; ബോട്ടുടമ നാസർ അറസ്റ്റിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കോഴിക്കോട് നിന്നാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട്: മലപ്പുറം താനൂരിലെ ബോട്ടപകടത്തിനിടയാക്കിയ ബോട്ടിന്‌റെ ഉടമ അറസ്റ്റിൽ. ബോട്ടുടമ നാസർ ആണ് അറസ്റ്റിലായത്. കോഴിക്കോട് നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിന് പിന്നാലെ ഇയാൾക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിരുന്നു.
പൊലീസ് കേസെടുത്തതിന് പിന്നാലെ നാസർ ഒളിവിൽ പോയിരുന്നു. ഇതിനിടയിൽ അപകടം സംഭവിച്ച ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം കൊച്ചിയിൽ പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് നാസറിന്റെ വാഹനം പിടികൂടിയത്. നാസറിന്റെ സഹോദരനും അയൽവാസിയും വാഹനത്തിൽ ഉണ്ടായിരുന്നു.
ബോട്ടുനിർമാണത്തിലെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചായിരുന്നു അറ്റ്ലാന്റിക് എന്ന ബോട്ട് സർവീസ് നടത്തിയരുന്നത് എന്നാണ് കണ്ടെത്തിൽ. ഇതാണ് 22 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പ്രധാന കാരണമായത്.
Location :
Kozhikode,Kerala
First Published :
May 08, 2023 6:18 PM IST