താനൂർ ബോട്ടപകടത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- Published by:Naseeba TC
- news18-malayalam
Last Updated:
മേയ് 19 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും
മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം. മേയ് 19 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
Also Read- ‘ഇനി വെള്ളത്തിലിറക്കിയാൽ കത്തിക്കും’ 20 പേർക്ക് കയറാവുന്ന ബോട്ടിൽ ആളെ കുത്തിനിറച്ചു യാത്ര
ഇതിനിടയിൽ അപകടം സംഭവിച്ച ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം കൊച്ചിയിൽ പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് നാസറിന്റെ വാഹനം പിടികൂടിയത്. നാസറിന്റെ സഹോദരനും അയൽവാസിയും വാഹനത്തിൽ ഉണ്ടായിരുന്നു. ബോട്ടുനിർമാണത്തിലെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചായിരുന്നു അറ്റ്ലാന്റിക് എന്ന ബോട്ട് സർവീസ് നടത്തിയരുന്നത് എന്നാണ് കണ്ടെത്തിൽ. ഇതാണ് 22 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പ്രധാന കാരണമായത്.
advertisement
Also Read- താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ‘2018’ സിനിമ അണിയറക്കാർ
സംഭവത്തിൽ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ദരും അന്വേഷണ കമ്മിഷന്റെ ഭാഗമാകും. പൊലീസിന്റെ സ്പെഷ്യൽ ടീമും അന്വേഷണം നടത്തും. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകാനും പ്രത്യേക മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. അപകടം നടന്ന സ്ഥലത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. നേവിയുടെ ചേതക് ഹെലികോപ്റ്ററും തെരച്ചിലിനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
May 08, 2023 4:51 PM IST