advertisement

ഓട്ടിസം ബാധിതനായ 10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് 161 വർഷം കഠിന തടവ് 

Last Updated:

തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകന് 161 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. പൗഡിക്കോണം സ്വദേശി സന്തോഷ്‌ കുമാറിനെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. തടവ് ശിക്ഷയ്ക്ക് പുറമെ 87,000 രൂപ പിഴയും പ്രതിയായ സന്തോഷ്‌ കുമാറിന് കോടതി ചുമത്തിയിട്ടുണ്ട്. 2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അതേസമയം, പത്തനംതിട്ടയിൽ നഴ്‌സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കിയ കേസിൽ പ്രതി നസീറിന് ജീവപര്യന്ത ശിക്ഷ വിധിച്ചു.പത്തനംതിട്ട കോട്ടാങ്ങലിൽ നഴ്സായ ടിഞ്ചു മൈക്കിളിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് പ്രതി നസീറിന് പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ബലാത്സംഗത്തിന് പത്ത് വർഷം തടവും വീടിനുള്ളിൽ അതിക്രമിച്ചു കയറിയതിന് ഏഴ് വർഷം തടവുമാണ് മറ്റ് ശിക്ഷകൾ.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓട്ടിസം ബാധിതനായ 10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് 161 വർഷം കഠിന തടവ് 
Next Article
advertisement
അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി; 3 കോടി സംഭാവന നൽകി
അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി; 3 കോടി സംഭാവന നൽകി
  • അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി, പൊന്നിൻകുടം സമർപ്പിച്ചു

  • ക്ഷേത്ര നവീകരണത്തിന് മൂന്ന് കോടി രൂപ സംഭാവന നൽകി, പത്ത് കോടി രൂപ കൂടി നൽകുമെന്ന് വാഗ്ദാനം

  • കണ്ണൂർ ജില്ലയിലെ പുരാതന ശിവക്ഷേത്രങ്ങളിൽ പ്രധാന സ്ഥാനമുള്ള രാജരാജേശ്വര ക്ഷേത്രം

View All
advertisement