• HOME
 • »
 • NEWS
 • »
 • crime
 • »
 • Cannabis Arrest| കഞ്ചാവ് കച്ചവടം നടത്തി വന്ന ക്ഷേത്രപൂജാരി അറസ്റ്റിൽ

Cannabis Arrest| കഞ്ചാവ് കച്ചവടം നടത്തി വന്ന ക്ഷേത്രപൂജാരി അറസ്റ്റിൽ

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുൾപ്പടെ കഞ്ചാവ് ചില്ലറ വില്പന നടത്തി വരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ വൈശാഖ്

vysakh_arrest

vysakh_arrest

 • Last Updated :
 • Share this:
  അഭിലാഷ് എസ്

  തിരുവനന്തപുരം: വാമനപുരം എക്സൈസ് സംഘം പിരപ്പൻകോട് ഭാഗത്ത് നടത്തിയ വ്യാപകമായ പരിശോധനയിൽ 1. 100 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് വിൽപ്പന നടത്തിവന്ന പിരപ്പൻകോട് പുത്തൻ മഠത്തിൽ വൈശാഖിനെ അറസ്റ്റ് ചെയ്തു. പിരപ്പൻകോട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കുറച്ചുനാളായി എക്സൈസ് ഷാഡോ സംഘം പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിരുന്നു. ക്ഷേത്ര പൂജാരിയായ പ്രതി വൻതോതിൽ കഞ്ചാവ് വിൽപന നടത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ അറിവായി.

  വെമ്പായം, വെഞ്ഞാറമൂട്, പോത്തൻകോട് ഭാഗങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുൾപ്പടെ കഞ്ചാവ് ചില്ലറ വില്പന നടത്തി വരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ വൈശാഖ്. കഞ്ചാവ് വിൽപ്പന സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി സംശയിക്കുന്നു. കൂടുതൽ ആളുകളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.

  കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻകുമാറിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർമാരായ ബിനു
  താജുദ്ദീൻ, പി .ഡി. പ്രസാദ് , സിവിൽ എക്സൈസ് ഓഫീസർമാരായ സജികുമാർ, അൻസർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവർ പങ്കെടുത്തു.

  മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ നാലു മാസത്തിനുശേഷം പിടികൂടി

  മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ കമിതാക്കളെ നാലു മാസങ്ങള്‍ക്കു ശേഷം പിടികൂടി. തിരുവനന്തപുരം വെള്ളറടയിൽനിന്ന് നാടുവിട്ട കമിതാക്കളെ മലപ്പുറത്തു നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെറിയ കൊല്ല പാലക്കോണം യാദവത്തില്‍ പ്രസാദ്, ചെറിയ കൊല്ല ഇരട്ടത്തല സന്ധ്യാ ഭവനില്‍ ധന്യ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. വിവാഹിതരായ ഇരുവരും മക്കളെ ഉപേക്ഷിച്ചാണ് ഒളിച്ചോടിയത്. ഇരുവരു നാടുവിട്ടു പോയതിന് പിന്നാലെ ഇവരുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇവരെ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.

  Also Read-ദൈവകോപം അകറ്റാന്‍ തീയില്‍ പഴുപ്പിച്ച ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചു; 25കാരിയുടെ കൊലയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

  ഇതേ തുടർന്ന് ഇവരെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വെള്ളറട എസ് എച്ച്‌ ഒ എം ആര്‍ മൃദുല്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ മലപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്താനായത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് പൊലീസ് അന്വേഷണം നടത്തിയത്. മലപ്പുറത്ത് രഹസ്യമായി വാടക വീട് എടുത്തു താമസിച്ചു വരികയായിരുന്നു ഇരുവരും. വൈദ്യപരിശോധനക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി. ബാലനീതി വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

  സണ്ണിയെന്ന രമേശൻ സ്വാമിയെന്ന രമേശൻ നമ്പൂതിരിയെന്ന വ്യാജ പൂജാരി; പിടിയിലാകുമ്പോൾ ഹോട്ടലിൽ ചീഫ് ഷെഫ്

  പൂജയുടെ മറവിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തി ഒളിവിൽ പോയ വ്യാജ പൂജാരിയെ നിലമ്പൂർ പോലീസ് പിടികൂടി. വയനാട് ലക്കിടി അറമല സ്വദേശിയും രമേശൻ നമ്പൂതിരി, രമേശൻ സ്വാമി, സണ്ണി എന്നീ വിവിധ പേരുകളിൽ അറിയപ്പെടുന്ന കൂപ്ലിക്കാട്ടിൽ രമേശ്  ‌എന്നയാളെയാണ്  കൊല്ലം പുനലൂർ-കുന്നിക്കോടുള്ള വാടക വീട്ടിൽ നിന്നും പിടികൂടിയത്.

  ജാതകത്തിലെ ദോഷങ്ങൾ മാറാൻ പൂജകൾ ചെയ്യാം എന്ന് പറഞ്ഞു വണ്ടൂർ സ്വദേശിനിയിൽ നിന്നും ഇയാൾ 1,10,000 രൂപ തട്ടിയെടുത്തിരുന്നു. ഈ യുവതി നൽകിയ പരാതിൽ അന്വേഷണം നടത്തിയ പോലീസ് കഴിഞ്ഞ ദിവസം ആണ് പിടികൂടിയത്. ഇയാൾക്ക് എതിരെ വയനാട്ടിലും പരാതികൾ ഉണ്ട്.

  പ്രതിക്ക് രണ്ട് സ്ത്രീകളുമായി ബന്ധം ഉണ്ടെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.  ഭർത്താവും 2 കുട്ടികളുമുള്ള കോഴിക്കോട് സ്വദേശിനിയുമായി കൂപ്ലിക്കാട്ടിൽ രമേശ് പ്രണയത്തിൽ ആയിരുന്നു.  തുടർന്ന് യുവതി ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച്  പ്രതിയുമൊന്നിച്ച് താമസം തുടങ്ങി. കൽപ്പറ്റ മണിയൻകോട് ക്ഷേത്രത്തിന് സമീപം പൂജാരി എന്ന വ്യാജേന തട്ടിപ്പു നടത്തി പ്രതി താമസിച്ചിരുന്നു.
  Published by:Anuraj GR
  First published: