പൊലീസ് എത്തിയപ്പോള്‍ അമ്മയുടെ ഹൃദയം പാത്രത്തില്‍; ഘാതകനായ മകന് വധശിക്ഷ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ അടുക്കളയില്‍ ഒരു പാത്രത്തില്‍ ഹൃദയം മുറിച്ച് വെച്ചിരിക്കുന്നതാണ് കണ്ടത്
കോലാപൂര്‍: അമ്മയെ കൊലപ്പെടുത്തിയ ശേഷം അവയവങ്ങള്‍ പുറത്തെടുത്ത കേസില്‍ പ്രതിയായ മകന് വധശിക്ഷ വിധിച്ച് കോലാപൂര്‍ കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി വിലയിരുത്തി. സുനില്‍ രാമ കുഛ്‌കൊരാവി എന്ന 35കാരനാണ് കോടതി വധശിക്ഷ വിധിച്ചത്.
മഹാരാഷ്ട്രയെ നടുക്കിയ കൊലപാതകം നടന്നത് 2017ലായിരുന്നു. ഭാര്യ ഉപേക്ഷിച്ചുപോയ ഇയാള്‍ അമ്മയായ യെല്ലമ്മയുടെ കൂടെയായിരുന്നു താമസം. മദ്യപാനിയായിരുന്ന ഇയാള്‍ യെല്ലമ്മയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണ് മദ്യപിച്ചിരുന്നത്. ഇതേ തുടര്‍ന്ന് യെല്ലമ്മയുമായി ഉണ്ടായ തര്‍ക്കത്തിനിടെയിലാണ് മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്.
കൊന്നശേഷം ശരീരം കീറി മുറിച്ച് അവയവങ്ങള്‍ പുറത്തെടുത്തു. ഹൃദയം, വൃക്ക കുടല്‍ മറ്റ് അവയവങ്ങള്‍ എല്ലാം നീക്കം ചെയ്തു. പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ അടുക്കളയില്‍ ഒരു പാത്രത്തില്‍ ഹൃദയം മുറിച്ച് വെച്ചിരിക്കുന്നതാണ് കണ്ടത്.
advertisement
എന്നാല്‍ സംഭവത്തില്‍ 12 സാക്ഷികളെ വിസ്തരിച്ചിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസായതിനാല്‍ ശാസ്ത്രീയ തെളിവുകളാണ് പൊലീസ് നിരത്തിയത്. പ്രതിയുടെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ യെല്ലമ്മയുടെ രക്തക്കറ തെളിവായി എത്തി.
പ്രതിയെ പിടികൂടുന്ന സമയത്ത് അമ്മയുടെ അവയവങ്ങള്‍ പാത്രത്തില്‍ ഉപ്പ്, എണ്ണ, മുളകുപൊടി എന്നിവ ഉപയോഗിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കൂടാതെ പ്രതിയുടെ വായില്‍ നിറയെ രക്തവും ഉണ്ടായിരുന്നു.
ഇതൊരു കൊലപാതകം മാത്രമല്ല അതിക്രൂരവും പൈശാചികവുമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ജഡ്ജി വിധി പറഞ്ഞത്.
Location :
First Published :
July 12, 2021 9:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസ് എത്തിയപ്പോള്‍ അമ്മയുടെ ഹൃദയം പാത്രത്തില്‍; ഘാതകനായ മകന് വധശിക്ഷ