ബിഗ്ബോസ് താരം ജിന്റോയ്ക്കെതിരെ പരാതി; ‘ജിമ്മിൽ നിന്ന് 10,000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചു’
- Published by:Rajesh V
- news18-malayalam
Last Updated:
10,000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചുവെന്നും സിസിടിവികൾ നശിപ്പിച്ചുവെന്നുമുള്ള പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്
കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണ പരാതിയിൽ പൊലീസ് കേസെടുത്തു. ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് പരാതിക്കാരി നടത്തുന്ന ജിമ്മിൽ കയറിയാണ് മോഷണം നടത്തിയത്. 10,000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചുവെന്നും സിസിടിവികൾ നശിപ്പിച്ചുവെന്നുമുള്ള പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്.
ഇതും വായിക്കുക: അൻസിലിനെ അഥീന വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ലൈംഗിക ബന്ധത്തിനായി; വിഷപാനീയം നൽകിയത് ഉത്തേജനത്തിനെന്ന് വിശ്വസിപ്പിച്ച്
പുലർച്ചെ 1.50ന് വെണ്ണലയിലെ സ്ഥാപനത്തിൽ ജിന്റോ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് പരാതി നൽകിയിട്ടുള്ളത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഇട്ടാണ് ജിം തുറന്നത് എന്നാണ് സംശയം.
ഇതും വായിക്കുക: 'അവിഹിതബന്ധത്തിനുള്ള ശിക്ഷ'; അമ്മയെ രണ്ടുതവണ ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ
ജിന്റോയ്ക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്. മുൻപ് ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇയാളെ എക്സൈസ് ചോദ്യം ചെയ്തിരുന്നു. കഞ്ചാവ് കേസിൽ പിടിയിലായ തസ്‍ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. തസ്‍ലിമയെ അറിയാമെന്നും പിതാവ് മരിച്ചെന്നു പറഞ്ഞ് ആയിരം രൂപ ചോദിച്ചപ്പോൾ കൊടുത്തുവെന്നും മറ്റു ബന്ധങ്ങളില്ല എന്നുമായിരുന്നു ജിന്റോയുടെ മൊഴി.
Location :
Kochi [Cochin],Ernakulam,Kerala
First Published :
August 19, 2025 11:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബിഗ്ബോസ് താരം ജിന്റോയ്ക്കെതിരെ പരാതി; ‘ജിമ്മിൽ നിന്ന് 10,000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചു’