ന്യൂമാഹി: മോഷ്ടിക്കാൻ വീട്ടില്‍ കയറിയ മോഷ്ടാവിനെ പൊലീസ് പിടികൂടി. കുഞ്ഞിന് ഛർദിയായതിനെ തുടർന്ന് ആശുപത്രിയിൽ പോയി അർധരാത്രി തിരിച്ചെത്തിയ വീട്ടുകാർ കോട്ടത് പൂട്ട് പൊളിക്കുന്ന ശബ്ദം. പിന്നാലെ കുടുംബം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ തിരച്ചിലില്‍ സണ്‍ഷെയ്ഡിന്റെ മൂലയില്‍ പതുങ്ങികിടക്കുകയായിരുന്ന കള്ളനെ കണ്ടെത്തി.
Also Read- ഡ്രൈഡേയില്‍ ഇറച്ചി കടയുടെ മറവിൽ വാറ്റ് ചാരായം വില്പന; വര്‍ക്കലയില്‍ ഒരാള്‍ അറസ്റ്റില്‍
കൊയിലാണ്ടി സ്വദേശി ജബ്ബാറിനെ (56) ആണ് ന്യൂ മാഹി പൊലീസ് പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ന്യുമാഹി അഴീക്കലിലെ തബ്രീഷ്- ഫര്‍ദാന ഫാത്വിമ ദമ്പതികളുടെ എഫ് ആര്‍ ഹൗസിലാണ് പ്രതി ഒളിച്ചുകടന്നത്. പുലര്‍ച്ചെ ഒരുമണിയോടെ കവര്‍ച്ചക്കെത്തിയ ഇയാള്‍ വീടിന്റെ മുകളിലെ ടെറസിലൂടെ കയറി സ്റ്റെയര്‍കേസിന്റെ പൂട്ടുപൊളിക്കുകയായിരുന്നു.
Also Read- മുൻ സുഹൃത്തിന്റെ സൈബര്‍ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകിയ യുവതി ജീവനൊടുക്കിയ നിലയിൽ
കുഞ്ഞിന് ഛര്‍ദി അനുഭവപ്പെട്ടതിനാല്‍ ഡോക്ടറെ കാണിച്ച് വീട്ടുകാർ തിരിച്ചെത്തിയ സമയമായിരുന്നു ഇത്. പൂട്ട് പൊളിക്കുന്ന ശബ്ദം ഫര്‍ദാനയുടെ ശ്രദ്ധയില്‍പെട്ടു. ഉടന്‍ അയല്‍വാസിയെ ഫോണില്‍ വിവരമറിയിച്ചു. വീടുമുഴുവന്‍ തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് ന്യൂമാഹി എസ്എച്ച്ഒ പി വി രാജന്‍, എസ് ഐമാരായ മഹേഷ് കണ്ടമ്പേത്ത്, അഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയാണ് സണ്‍ഷെയ്ഡിന്റെ മൂലയില്‍ ഒളിച്ചിരുന്ന കള്ളനെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.