തിരുവനന്തപുരം വർക്കലയിൽ ഡ്രൈഡേ ദിവസം ഇറച്ചി കടയുടെ മറവിൽ വാറ്റ് ചാരായം വില്പന നടത്തിയ ആളെ എക്സൈസ് സംഘം പിടികൂടി. വർക്കല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഹരികുമാർ പി എസ്സും പാർട്ടിയും നാവായികുളം തുമ്പോട് പ്രദേശങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് ഇറച്ചി കടയുടെ മറവിൽ ചാരായം സൂക്ഷിച്ച് വിൽപ്പന നടത്തിയ മടവൂർ, മുട്ടയം, മൈലാടുപ്പൊയ്കയിൽ വീട്ടിൽ രാജേഷ്‌കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഇറച്ചി കടയിൽ നിന്നും,ബൈക്കിൽ നിന്നുമായി നാല് കുപ്പി വാറ്റ് ചാരായം കണ്ടെടുത്തു. പിഒ രാജൻ, രതീശൻ ചെട്ടിയാർ, സി ഇ ഒ മാരായ പ്രണവ് മഹേഷ്, രാഹുൽ,താരിഖ്, യശസ്, അഭിഷേക് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.