വയനാട്ടിൽ മുപ്പത് ലക്ഷത്തിന്‍റെ പുകയില ഉൽപന്നങ്ങൾ പിടികൂടി; രണ്ടു പേർ പിടിയിൽ
- Published by:user_49
Last Updated:
പച്ചക്കറി വണ്ടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 20,000 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്
വയനാട്: വടക്കേ വയനാട്ടിൽ കേരള അതിർത്തിയാൽ ബാവലി എക്സ്സൈസ് ചെക്ക് പോസ്റ്റിൽ 30 ലക്ഷത്തിന്റെ ലഹരി വേട്ട. പച്ചക്കറി വണ്ടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 20,000 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് KL79 0768 നമ്പർ മിനിലോറിയിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 20,000 പാക്കറ്റ് ഹാൻസും കൂളും അടങ്ങിയ പുകയില ഉൽപ്പന്നങ്ങളുമാണ് ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ ചെറുപുഴ സ്വദേശികളായ ഡ്രൈവർ ഷിഹാബ് (27), സഹായി നീരജ് (23) എന്നിവരെ കസ്റ്റഡിയിൽ എടുത്തു.
മൈസൂരിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്നു ഇത്. വിപണിയിൽ ഉദ്ദേശം 30 ലക്ഷം രൂപയോളം വില വരുന്ന ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. തൊണ്ടിമുതലുകളും പ്രതികളേയും തിരുനെല്ലി പോലീസിന് കൈമാറി.
advertisement
എക്സൈസ് ഇൻസ്പെക്ടർമാരായ സുനിലിന്റെ നേതൃത്വത്തിൽ പി.ജി.രാധാകൃഷ്ണൻ, പ്രിവൻറീ വ് ഓഫീസർമാരായ കെ.ജെ. സന്തോഷ്, കെ.രമേഷ്, പി.എസ്. വിനീഷ്, സി.ഇ.ഒ മാരായ വിജേഷ് കുമാർ, ചന്ദ്രൻ, ഡ്രൈവർ ജോയി എന്നിവർ ചേർന്നാണ് പരിശോധനയിൽ ലഹരി ഉൽപന്നങ്ങൾ പിടികൂടിയത്.
Location :
First Published :
September 14, 2020 10:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വയനാട്ടിൽ മുപ്പത് ലക്ഷത്തിന്‍റെ പുകയില ഉൽപന്നങ്ങൾ പിടികൂടി; രണ്ടു പേർ പിടിയിൽ