കോട്ടയം:25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല മുൻസിപ്പൽ സെക്രട്ടറിയും അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. തിരുവല്ല നഗരസഭ സെക്രട്ടറി നാരായണന്‍ സ്റ്റാലിന്‍, ഓഫീസ് അസിസ്റ്റന്റ് ഹസീന എന്നിവരെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്.
മധ്യ മേഖല വിജിലൻസ് എസ്പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.മാലിന്യ സംസ്കരണത്തിന് കരാറെടുത്ത ആളിൽ നിന്നും അപേക്ഷയിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ഇയാൾ 25000 രൂപ കൈക്കൂലി ആയി ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് കരാറുകാരൻ വിജിലൻസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് വിജിലൻസ് നൽകിയ ബ്ലൂ ഫിനോഫ് തിലിൻ പൗഡർ പുരട്ടിയ നോട്ട് പരാതിക്കാരനിൽ നിന്നും കൈപ്പറ്റുന്നതിനിടെയാണ് സെക്രട്ടറി വിജിലൻസിന്റെ പിടിയിലായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.