• HOME
  • »
  • NEWS
  • »
  • crime
  • »
  • തൃശൂരില്‍ ഗർഭപാത്രത്തിലെ മുഴ നീക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങിയ രണ്ടു ഡോക്ടർമാർ വിജിലൻസ് പിടിയിൽ

തൃശൂരില്‍ ഗർഭപാത്രത്തിലെ മുഴ നീക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങിയ രണ്ടു ഡോക്ടർമാർ വിജിലൻസ് പിടിയിൽ

വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്താൻ തയാറെടുത്തെങ്കിലും ഡോക്ടർമാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

  • Share this:

    തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടർമാർ വിജിലൻസ് പിടിയിൽ. ഗൈനക്കോളജി ഡോക്ടർ പ്രദീപ് വർഗീസ് കോശി, അനസ്തേഷ്യ ഡോക്ടർ വീണാ വർഗീസ് എന്നിവരാണ് അറസ്റ്റിലായത്. പാവറട്ടി പൂവത്തൂർ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന്റെ ഭാര്യയുടെ ഗർഭപാത്രത്തിലെ മുഴ നീക്കുന്നതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

    വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്താൻ തയാറെടുത്തെങ്കിലും ഡോക്ടർമാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഗൈനക്കോളജിസ്റ്റ് ഡോക്ടർ പ്രദീപ് വർഗീസ് കോശിയെ സമീപിച്ചപ്പോൾ സർജറി നടത്തുന്നതിനായി 3,000 രൂപയും അനസ്തേഷ്യ ഡോക്ടറായ വീണാ വർഗീസ് 2,000 രൂപ ആവശ്യപ്പെട്ടതായാണ് പരാതി.

    Also Read-പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്ക് കൈക്കൂലി; 2,500 രൂപ വാങ്ങുന്നതിനിടെ ഡോക്ടർ പിടിയില്‍

    വിജിലൻസിന്റെ നിർദേശപ്രകാരം പണം കൈമാറിയപ്പോൾ ഡോക്ടർമാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും പണം ബലംപ്രയോഗിച്ച് നൽകുകയായിരുന്നെന്നാണ് പിടിയിലായപ്പോൾ ഡോക്ടർമാർ പറഞ്ഞത്. അറസ്റ്റിലായ പ്രതികളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

    Published by:Jayesh Krishnan
    First published: