കാസർകോട് പതിന്നാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്നു പേർ അറസ്റ്റിൽ

Last Updated:

കുട്ടി സ്ഥിരമായി സാധനം വാങ്ങാന്‍ എത്തിയ കടയുടമ ഉൾപ്പടെയാണ് അറസ്റ്റിലായത്. ഇവർ കുട്ടിയെ മറ്റു സ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്തതായും പൊലീസ് കണ്ടെത്തി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കാസര്‍കോട്: ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രദേശവാസികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പങ്കുണ്ടെന്ന സംശയിക്കുന്ന മറ്റൊരാൾ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പരിലേക്ക് ലഭിച്ച വിവരത്തിന്‍റെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പീഡന വിവരം പുറത്തുവന്നത്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേർ അറസ്റ്റിലായത്. കുട്ടി സ്ഥിരമായി സാധനം വാങ്ങാന്‍ എത്തിയ കടയുടമ ഉൾപ്പടെയാണ് അറസ്റ്റിലായത്. ഇവർ കുട്ടിയെ മറ്റു സ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പെൺകുട്ടിയെ. ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലേക്ക് മാറ്റിയിട്ടുണ്ട്.
അതിനിടെ  വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയെ മൂന്നു വർഷത്തോളം പീഡിപ്പിച്ചതായി പിടിയിലായ പ്രതി അർജുൻ പൊലീസിനോട് പറഞ്ഞു. കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും പ്രതി സമ്മതിച്ചു. കൊലപാതകം നടത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അതേസമയം കേസിൽ അറസ്റ്റിലായ അർജുൻ അശ്ലീല വീഡിയോകൾക്ക് അടിമയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് തെളിവെടുപ്പിനായി വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ വീട്ടിൽ എത്തിച്ചിരുന്നു. കനത്ത സുരക്ഷയിലാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.
advertisement
ഇക്കഴിഞ്ഞ 30 നാണ് വണ്ടിപ്പെരിയാറില്‍ തൂങ്ങി മരിച്ച നിലയില്‍ ആറു വയസുകാരി പെണ്‍കുട്ടിയെ കണ്ടെത്തിയത്. സ്വാഭാവിക മരണമായി കണക്കാക്കിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ പൊലീസിന് ബോധ്യമായിരുന്നു. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതാകാമെന്നാണ് ആദ്യം കരുതിയതെങ്കിലും വിശദമായ പരിശോധനയിലാണ് കൊലപാതക സാധ്യത തേടി പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് ലഭിച്ചതോടെ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിൽ അർജുനും ഉണ്ടായിരുന്നു. ഒടുവിൽ അന്വേഷണം അർജുനിൽ മാത്രമാക്കി ചുരുക്കുകയും മറ്റു മൂന്നുപേരെ വിട്ടയയ്ക്കുകയുമായിരുന്നു.
advertisement
ജൂൺ 30ന് രാവിലെ കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയതിന് ശേഷം പതിവുപോലെ വീട്ടിലെത്തിയ അർജുൻ ലൈംഗികമായി ചൂഷണം ചെയ്യാൻ തുടങ്ങി. ഇതോടെ ഉറക്കെ നിലവിളിച്ച കുട്ടിയുടെ വായ അർജുൻ പൊത്തി. അൽപ്പസമയത്തിനകം പെണ്‍കുട്ടി ബോധരഹിതയായി. അനക്കമറ്റു കിടന്ന കുട്ടി മരിച്ചു എന്ന് കരുതി മുറിക്കുള്ളിൽ ഷാളിൽ അർജുൻ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
advertisement
തുടര്‍ന്ന് മുറിയുടെ വാതില്‍ അകത്തുനിന്നു അടച്ചശേഷം ജനല്‍വഴി പുറത്തിറങ്ങി അർജുൻ വീട്ടിലെത്തി.
അതിനുശേഷം ഒന്നും സംഭവിക്കാത്തതുപോലെ വീട്ടുകാരുമായി ഇടപെടുകയും ചെയ്തു. പിന്നീട് പുറത്തുപോയ കുട്ടിയുടെ സഹോദരൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ആറു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മരണം വിവരം അറിഞ്ഞു വീട്ടിലെത്തി പൊട്ടിക്കരയുകയും ശവസംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. അബദ്ധത്തിൽ ഷാൾ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന പ്രചാരണത്തിന് പിന്നിൽ അർജുൻ ആണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർകോട് പതിന്നാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്നു പേർ അറസ്റ്റിൽ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement