കണ്ണൂര്‍: കണ്ണൂരിൽ മാനസിക പ്രശ്നങ്ങളെ അനുഭവിക്കുന്ന അമ്മ മകളെ കൊലപ്പെടുത്തി. രാജേഷ് വാഹിദ് ദമ്പതികളുടെ മകൾ 9 വയസ്സുകാരി അവന്തികയാണ് മരിച്ചത്. അബോധാവസ്ഥയിലായിരുന്നു കുട്ടിയെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുൻപുതന്നെ മരിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് കണ്ണൂർ കുന്നുകുഴിയിൽ ഒമ്പതുവയസ്സുകാരി അവന്തിക കൊല്ലപ്പെട്ടത്. കുട്ടിയെ കഴുത്തു ഞെരിച്ചു എന്ന് അമ്മ പോലീസിനോട് സമ്മതിച്ചു. വൈദ്യപരിശോധനയിലും ഇത് വ്യക്തമായി.
കുട്ടിയുടെ അമ്മ വാഹിദക്ക് കടുത്ത മാനസിക പ്രശ്നങ്ങളുണ്ടെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. നാട്ടുകാരും ഇത് സ്ഥിരീകരിക്കുന്നു. അടുത്ത ദിവസങ്ങളിൽ ഇവരെ വിദഗ്ധചികിത്സ കൊണ്ടു പോകാൻ ഇരിക്കുന്നതിനാൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.
Also Read-നവജാത ശിശുവിനെ ആശുപത്രി ജനാലയിൽ തൂക്കിക്കൊന്ന നിലയിൽ
കൊലപാതക സമയത്ത് കുട്ടിയുടെ അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നില്ല. രാജേഷ് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ വാതിൽ പൊളിച്ചാണ് അബോധ അവസ്ഥയിലായിരുന്ന കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപതിയിൽ എത്തിയപ്പോൾ കുട്ടി മരിച്ചിരുന്നു.
Also Read-എസ്.ഐയുടെ വീടിനുനേരെ ആക്രമണം; കാറും ബൈക്കും കത്തിച്ചു
ഗൾഫിൽ ജോലി ചെയ്യുന്ന രാജേഷ് ലോക്ക്ഡൗണിനെ തുടർന്നാണ് നാട്ടിൽ കുടുങ്ങിയത്. കൂർഗിൽ താമസിക്കുന്ന വാഹിദയും മകൾ അവന്തികയും ഇടവിട്ടാണ് കണ്ണൂരിലെ വീട്ടിൽ എത്താറുള്ളത്. അച്ഛൻ രാജേഷ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വാഹിദയുടെ അറസ്റ്റ് രേഖപ്പെടുത്തി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.