അയച്ചുകൊടുത്ത ഒരുകോടിയോളം രൂപ കാണാനില്ല; നാട്ടിലെത്തിയ പ്രവാസി മൂന്നാം ദിവസം ഭാര്യയെ തലയ്ക്കടിച്ചുകൊന്നു
- Published by:Rajesh V
- news18-malayalam
Last Updated:
പ്രവാസിയായ ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്കു കാരണം
തൃശൂർ: ചേറൂർ കല്ലടിമൂലയിൽ ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഉണ്ണികൃഷ്ണൻ (50) വിയ്യൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
പ്രവാസിയായ ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്കു കാരണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഒരു കോടിയോളം രൂപ ഇയാൾ ഗള്‍ഫിൽ നിന്ന് അയച്ചു കൊടുത്തിരുന്നു. ഈ തുക ഭാര്യയുടെ കൈയിലുണ്ടായിരുന്നില്ല. മാത്രമല്ല, കടവും ഉണ്ടായിരുന്നു.
advertisement
ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. അയൽപക്കക്കാരുമായി ബന്ധമില്ലാത്ത സാഹചര്യമായിരുന്നു. ഇവരുടെ രണ്ട് മക്കളും പുറത്താണ് പഠിക്കുന്നത്. വീട്ടിൽ സുലി മാത്രമാണ് ഉണ്ടായിരുന്നത്. കൊല നടത്തിയതിന് ശേഷം ഇയാൾ സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിന് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഉണ്ണിക്കൃഷ്ണൻ പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.
Location :
Thrissur,Thrissur,Kerala
First Published :
August 11, 2023 10:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അയച്ചുകൊടുത്ത ഒരുകോടിയോളം രൂപ കാണാനില്ല; നാട്ടിലെത്തിയ പ്രവാസി മൂന്നാം ദിവസം ഭാര്യയെ തലയ്ക്കടിച്ചുകൊന്നു