നഴ്സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം: ഭര്‍ത്താവ് കീഴടങ്ങി
Last Updated:
അന്നകര സ്വദേശി വിഎം ജസ്റ്റിനെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു
തൃശൂര്‍: തൃശൂരില്‍ നഴ്‌സ് ആന്‍ലിയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കോടതിയില്‍ കീഴടങ്ങി. കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതിനു പിന്നാലെയാണ് ഭര്‍ത്താവ് കീഴടങ്ങിയത്. 2018 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് തൃശൂര്‍ മുല്ലശേരി അന്നകര സ്വദേശി വിഎം ജസ്റ്റിനെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആന്‍ലിയയെ കാണാതായത്. പിന്നീട് 28 ന് മൃതദേഹം പെരിയാറിലാണ് കണ്ടെത്തുന്നത്.
മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസന്വേഷിക്കുന്ന തൃശൂര്‍ ലോക്കല്‍ പൊലീസിന്റെ നടപടികള്‍ മന്ദഗതിയിലാണെന്നും ചൂണ്ടിക്കാട്ടി പിതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
Also Read: വീടിനു മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങൾ കത്തിച്ച സംഭവം: പ്രതി പിടിയിൽ
ഇതിനു പിന്നാലെയാണ് ജസ്റ്റിന്‍ ചാവക്കാട് കോടതിയിലെത്തി കീഴടങ്ങുന്നത്. മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള ശ്രമം പാളിയതോടായായിരുന്നു കീഴടങ്ങലെന്നാണ് വിവരം. കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
advertisement
മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാണിച്ചാണു പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ജസ്റ്റിന്‍ ഒളിവിലാണെന്നായിരുന്നു ലോക്കല്‍ പൊലീസിന്റെ വിശദീകരണം. വിദേശത്തായിരുന്നു ആന്‍ലിയയുടെ പിതാവ് മകള്‍ക്കു നീതി നേടിയെടുക്കുന്നതിനു വേണ്ടി വിദേശത്തെ ജോലി ഉപേക്ഷിച്ചാണ് നിയമ പോരാട്ടത്തിനിറങ്ങിയത്.
Location :
First Published :
Jan 23, 2019 4:46 PM IST










