മിഠായി വാങ്ങാനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ
- Published by:ASHLI
- news18-malayalam
Last Updated:
ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് മറ്റൊരു പെൺകുട്ടി കാണുകയായിരുന്നു
തിരുവനന്തപുരം നെടുമങ്ങാട് മിഠായി വാങ്ങാനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ. കല്ലറ ഭരതന്നൂരിൽ പ്രവർത്തിക്കുന്ന നളന്ദ ട്യൂഷൻ സെന്റർ നടത്തുന്ന പ്രഭാസ് എന്നയാളെയാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. പാങ്ങോട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ട്യൂഷൻ സെന്ററിന് സമീപത്തായി ഇയാളൊരു കട നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം മിഠായി വാങ്ങാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ പ്രഭാസ് ശ്രമിക്കുന്നത് മറ്റൊരു പെൺകുട്ടി കാണുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനി രക്ഷകർത്താവിനെ വിവരം അറിയിച്ചതോടെ രക്ഷകർത്താവ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. തുടരന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Location :
Thiruvananthapuram,Kerala
First Published :
February 09, 2025 4:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മിഠായി വാങ്ങാനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ