കൊച്ചിയിൽ നിയമവിദ്യാർത്ഥിയെ നോക്കിയതിന് മുടിവെട്ടാനെത്തിയ രണ്ട് കൊല്ലം സ്വദേശികളെ ക്രൂരമായി മർദിച്ചു

Last Updated:

മാമംഗലം സ്വദേശികളായ മുഹമ്മദ് ബിലാൽ, മുഹമ്മദ് ബിന്യാമിൻ എന്നിവരാണ് പിടിയിലായത്. ഇരുവരും സഹോദരങ്ങളാണ്

നിലത്ത് വീണ യുവാക്കളെ പ്രതികൾ തല്ലിച്ചതച്ചു. കഴുത്തിൽ ചവിട്ടുകയും തറയിലേക്ക് എടുത്തെറിയുകയും ചെയ്തു
നിലത്ത് വീണ യുവാക്കളെ പ്രതികൾ തല്ലിച്ചതച്ചു. കഴുത്തിൽ ചവിട്ടുകയും തറയിലേക്ക് എടുത്തെറിയുകയും ചെയ്തു
കൊച്ചി പാലാരിവട്ടം മാമംഗലത്തുളള സലോണിൽ ഗുണ്ടാ ആക്രമണം.സലോണിൽ മുടിവെട്ടാനെത്തി കൊല്ലം സ്വദേശികളായ രണ്ടു ചെറുപ്പക്കാര്‍ക്ക് ക്രൂരമർദനമേറ്റു. മുഹമ്മദ് ബിലാൽ, മുഹമ്മദ് ബെന്യാമിൻ എന്നിവരാണ് യുവാക്കളെ ആക്രമിച്ചത്.പ്രതികൾക്കെതിരെ എളമക്കര പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ഇതും വായിക്കുക: കാമുകന്റെ ഫോണിൽനിന്ന് സ്വകാര്യവീഡിയോ ചോർന്നു; വീഡിയോ കൈക്കലാക്കിയയാൾ ഭീഷണിപ്പെടുത്തി; മനംനൊന്ത് 21കാരി ജീവനൊടുക്കി
വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് കൊല്ലം പുനലൂർ സ്വദേശികളായ ശ്രാവണും കണ്ണനും സലോണിലെത്തുന്നത്. മുടിവെട്ടാനായി അവിടെ കാത്തിരിക്കുമ്പോഴാണ് പ്രതികളായ മുഹമ്മദ് ബിലാലും, മുഹമ്മദ് ബെന്യാമിനും കടയ്ക്കുളളിലേക്ക് കടന്നുവന്നത് ശ്രാവണും കണ്ണനും തന്നെ നോക്കിയതെന്തിനാണെന്ന് ചോദിച്ചാണ് മുഹമ്മദ് ബിലാൽ ആക്രമണം തുടങ്ങയത്
ഇതും വായിക്കുക: ഗുണ്ടാത്തലവന്റെ ഭാര്യയുമായി സംഘാംഗത്തിന് രഹസ്യ പ്രണയം; ബൈക്കില്‍ ചുറ്റുന്നതിനിടെ അപകടത്തിൽ യുവതി മരിച്ചു; യുവാവിനെ തിരഞ്ഞ് 40ഓളം ഗുണ്ടകളുടെ പരക്കംപാച്ചിൽ
ഒരു പ്രകോപനമില്ലാതെയാണ് എറണാകുളം ലോ കോളജിലെ വിദ്യാർത്ഥിയായായ മുഹമ്മദ് ബിലാൽ ആക്രമണം തുടങ്ങിയത്. തുടർന്ന് പുറത്തേക്ക് പോയി ഒരു കല്ലുമായി വീണ്ടും യുവാക്കളെ ആക്രമിക്കാനത്തി. പ്രതിയുടെ കൂട്ടുകാരും കൂടി ചേര്‍ന്നായിരുന്നു പിന്നീടുളള ആക്രമണം.
advertisement
തുടര്‍ന്ന് കടയിലെ സിസി ടി വി സര്‍ക്യൂട്ടിന്റെ കേബിളുകൾ നശിപ്പിച്ചു. ആരെങ്കിലും പൊലീസിൽ പരാതിപ്പെട്ടാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ മടങ്ങിയത്. സംഭവത്തൽ എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസ് ഇരുവരുടേും അറസ്റ്റ് രേഖപ്പെടുത്തി കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു . ബിഎൻഎസ് പ്രകാരം വധശ്രമത്തിനാണ് കേസെടുത്തിട്ടുളളത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിൽ നിയമവിദ്യാർത്ഥിയെ നോക്കിയതിന് മുടിവെട്ടാനെത്തിയ രണ്ട് കൊല്ലം സ്വദേശികളെ ക്രൂരമായി മർദിച്ചു
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement