സ്കൂളിലെ ഉച്ചഭാഷിണി മോഷ്ടിച്ച രണ്ടുപേർ പിടിയിൽ

Last Updated:

സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു

News18
News18
കൊല്ലം: കുളത്തൂപ്പുഴ ചെറുകര രാജീവ് ഗാന്ധി മെമ്മോറിയൽ എൽപി സ്കൂളിലെ ഉച്ചഭാഷിണി മോഷണക്കേസിലെ പ്രതികളായ അനന്തു രാജൻ (29), ബിനു (33) എന്നിവരെ കുളത്തൂപ്പുഴ പോലീസ് പിടികൂടി. സ്കൂളിന് സമീപം താമസിക്കുന്ന ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ക്രിസ്മസ് അവധി ദിവസങ്ങളിലാണ് സ്കൂളിൽ നിന്നും ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഉപകരണങ്ങൾ മോഷണം പോയത്. അവധിക്കാലത്ത് സ്കൂളിന്റെ വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസി വിവരം അറിയിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്.
ആംപ്ലിഫയർ, സൗണ്ട് മിക്സിങ് യൂണിറ്റ്, സ്പീക്കർ, മൈക്ക് തുടങ്ങിയവയാണ് വിദ്യാലയത്തിൽ നിന്നും നഷ്ടപ്പെട്ടത്. മാസങ്ങൾക്ക് മുൻപ് ഓയിൽപാം അധികൃതർ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വാങ്ങി നൽകിയതായിരുന്നു ഈ സൗണ്ട് സിസ്റ്റം. പോലീസ് അന്വേഷണം ഊർജിതമായി പുരോഗമിക്കുന്നതിനിടെ, മോഷണം പോയ സാധനങ്ങളിൽ ഭൂരിഭാഗവും സ്കൂൾ തിണ്ണയിൽ തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി എന്നുള്ളത് സംഭവത്തിലെ നാടകീയമായ വശമാണ്. ഈ ഉപകരണങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിച്ചു വരികയാണെന്ന് കുളത്തൂപ്പുഴ എസ്എച്ച്ഒ ബി. അനീഷ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്കൂളിലെ ഉച്ചഭാഷിണി മോഷ്ടിച്ച രണ്ടുപേർ പിടിയിൽ
Next Article
advertisement
തിരുവനന്തപുരത്ത് ദേശീയപാതയിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് യുവാവും യുവതിയും മരിച്ചു
തിരുവനന്തപുരത്ത് ദേശീയപാതയിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് യുവാവും യുവതിയും മരിച്ചു
  • തിരുവനന്തപുരത്ത് പള്ളിച്ചൽ സിഗ്നലിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് യുവാവും യുവതിയും മരിച്ചു.

  • മുക്കോല സ്വദേശി അമൽ, ആലപ്പുഴ സ്വദേശിനി ദേവികൃഷ്ണ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

  • ലോറി ഡ്രൈവറെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു, മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

View All
advertisement