തട്ടുകടയിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈ തട്ടിയെടുക്കാൻ യുവാവിനെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
തട്ടുകടയിൽനിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കിൽ പോകാൻ ശ്രമിക്കുന്നതിനിടെ ബീഫ് ഫ്രൈ പിടിച്ചുവാങ്ങുകയും മർദ്ദിക്കുകയും ചെയ്തു
ആലപ്പുഴ: തട്ടുകടയിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈ തട്ടിയെടുക്കാൻ യുവാവിനെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിലായി. ഹരിപ്പാടിന് സമീപം കാർത്തികപ്പള്ളി വിഷ്ണുഭവനം വിഷ്ണു (29), പിലാപ്പുഴ വലിയതെക്കതിൽ ആദർശ് (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് വൈകീട്ട് 3.30-ഓടെ ദേശീയപാതയിൽ വെട്ടുവേനി ജങ്ഷനിലെ തട്ടുകടയ്ക്കു സമീപമാണു സംഭവം. കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്ണു(26)വിനെയാണ് പ്രതികളായ വിഷ്ണുവും ആദർശും ചേർന്ന് മർദ്ദിച്ചത്.
നേരത്തെ കല്യാണ സദ്യയ്ക്കിടെ രണ്ടാമത് പപ്പടം നൽകാത്തതിനെ തുടർന്ന് അക്രമമുണ്ടായതും ഹരിപ്പാടിന് അടുത്തായിരുന്നു. അന്ന് സദ്യാലയത്തിലുണ്ടായ കൂട്ടത്തല്ലിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു.
വെട്ടുവേനിയിലുള്ള തട്ടുകടയിൽനിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണു ആക്രമിക്കപ്പെട്ടത്. വിഷ്ണുവിന്‍റെ പക്കലുണ്ടായിരുന്നു ബീഫ് ഫ്രൈ പിടിച്ചുവാങ്ങുകയും മർദ്ദിക്കുകയും ചെയ്തു. ഇതിനുശേഷം ബീഫ് ഫ്രൈയുമായി പ്രതികൾ കാറിൽ കയറി രക്ഷപെടുകയായിരുന്നു.
advertisement
ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എസ്. ശ്യാംകുമാറിന്റെ മേൽനോട്ടത്തിലെ പ്രത്യേക സംഘമാണു രണ്ടുപേരെയും പിടികൂടിയത്. എസ്.ഐ. ഗിരീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഷാദ്, സിവിൽ പോലീസ് ഓഫീസർ എ. നിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Location :
First Published :
September 15, 2022 10:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തട്ടുകടയിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈ തട്ടിയെടുക്കാൻ യുവാവിനെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ