തിരുവനന്തപുരം: വീട്ടിൽനിന്ന് കള്ളനോട്ടും നോട്ട് പ്രിന്‍റ് ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തിനടുത്താണ് സംഭവം. കരവാരം ആഴാംകോണം മുല്ലമംഗലം മേലേവിള പുത്തന്‍ വീട്ടില്‍ അശോക് കുമാര്‍ (36), ആറ്റിങ്ങല്‍ കൊല്ലമ്ബുഴ പാലസ് റോഡില്‍ വിജയാഭവനില്‍ ശ്രീവിജിത്ത് (33) എന്നിവരാണ് പിടിയിലായത്.
ഇവരുടെ വീട്ടിൽനിന്ന് 110 കള്ളനോട്ടുകളും വ്യാജ നോട്ടുകള്‍ നിര്‍മിക്കുന്ന പ്രിന്‍ററും മറ്റു ഉപകരണങ്ങളും പിടിച്ചെടുത്തു. ഇതു കൂടാതെ 44500 രൂപയുടെ യഥാര്‍ഥ കറന്‍സികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
പൊലീസ് ജീപ്പിൽനിന്ന് ചാടി പരിക്കേറ്റയാൾ മരിച്ചു
തിരുവനന്തപുരം: കസ്റ്റഡിയിലിരിക്കെ പോലീസ് ജീപ്പിൽ നിന്ന് ചാടിയ ആൾ മരിച്ചു. തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോഫറാണ് മരിച്ചത്. കുടുംബകലഹത്തിനു തുടർന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൂന്തുറ പോലീസ് വിട്ടയച്ചെങ്കിലും ഭാര്യവീട്ടുകാർ ഏറ്റെടുക്കാൻ തയ്യാറായില്ല. പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിന് വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് ജീപ്പിൽ നിന്ന് ചാടിയത്. നാല് ദിവസമായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. പൂന്തുറ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഐഎസ്എൽ ഫൈനൽ കാണാൻ ബൈക്കിൽ ഗോവയിൽ പോകുന്നതിനിടെ അപകടം; രണ്ട് യുവാക്കൾ മരിച്ചു
ഐഎസ്എൽ ഫൈനൽ കാണാൻ ബൈക്കിൽ ഗോവയിൽ പോകുന്നതിനിടെ ബൈക്കിൽ മിനിലോറി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മലപ്പുറം സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരാണ് മരിച്ചത്. ഉദുമക്കടുത്ത് പള്ളത്തുവെച്ച് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തുനിന്ന് അമിതവേഗത്തിൽ വരികയായിരുന്ന മിനി ലോറി നിയന്ത്രണം തെറ്റി ഇവര്‍ സഞ്ചരിച്ച് ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
Also Read-Lightning | മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്
ഹൈദരാബാദ് എഫ്.സി താരം അബ്ദുള്‍ റബീഹിന്റെ ബന്ധുക്കളാണ് മരിച്ച യുവാക്കളെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിനു ശേഷം ഇവരുടെ ഫോണില്‍നിന്ന് പോലീസ് ബന്ധുക്കളെ ബന്ധപ്പെട്ടതോടെയാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇവര്‍ ഐഎസ്‌എല്‍ മത്സരം കാണാന്‍ ഗോവയിലേക്ക് തിരിച്ചതാണെന്ന വിവരവും ബന്ധുക്കളാണ് പൊലീസിന് നല്‍കിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.