19കാരനെ വിളിച്ചുവരുത്തി കൊല; യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കുത്താനുപയോഗിച്ച കത്തിയും ഒപ്പം കഞ്ചാവും യുവതിയുടെ വാഹനത്തില്‍നിന്ന് പൊലീസ് കണ്ടെടുത്തു.
കൊച്ചി: എറണാകുളം നെട്ടൂരില്‍ 19കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി പിടിയിലായി. കുത്താനുപയോഗിച്ച കത്തിയും ഒപ്പം കഞ്ചാവും യുവതിയുടെ വാഹനത്തില്‍നിന്ന് പൊലീസ് കണ്ടെടുത്തു. ലഹരി സംഘങ്ങൾ തമ്മിലുള്ള കുടിപ്പക പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവാവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ മാസം 12നാണ് വൈറ്റില സ്വദേശിയായ ഫഹദ് കൊല്ലപ്പെട്ടത്.
Also Read- ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കുട്ടികളെ അമ്മയെ ഏൽപിച്ചു
മുഖ്യപ്രതി ജോമോന്റെ കാമുകി കോഴിക്കോട് വടകര കാവിലംപാറ അനില മാത്യു (25), പനങ്ങാട് മാടവന അപ്പനേത്തു വീട്ടിൽ എ.എസ്.അതുൽ (29) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി. ഏതാനും മാസം മുമ്പ് കഞ്ചാവ് വില്‍പ്പന നടത്തിവന്ന ശ്രുതിയെന്ന പെണ്‍കുട്ടിയെ പനങ്ങാട് പൊലീസ് പിടികൂടിയിരുന്നു. ഇതോടെ ഈ പെണ്‍കുട്ടിയുടെ സംഘവും ഫഹദിന്‍റെ സംഘവും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. ഇത് പറഞ്ഞുതീര്‍ക്കാനെന്ന വ്യാജേന ഫഹദിനേയും കൂട്ടരേയും എതിർഘം വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. പോളിടെക്നിക് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട ഫഹദ്. നെഞ്ചിലും കൈയിലും കുത്തേറ്റ ചോര വാര്‍ന്നാണ് മരണം.
advertisement
മുഖ്യപ്രതികളായ പനങ്ങാട് സ്വദേശി ജയ്സണ്‍, ജോമോൻ, നിതിൻ എന്നിവര്‍ ഉള്‍പ്പെടെ 14 പേരെ കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് പിടികൂടിയിരുന്നു. അനിലയുടെ ഫ്ലാറ്റില്‍ വെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുത്താനുപയോഗിച്ച ആയുധം ഒളിപ്പിച്ചതും അനിലയാണ്. ഈ ആയുധം വാഹനത്തില്‍ നിന്ന് കണ്ടെടുത്തു.ഒപ്പം കഞ്ചാവ് പൊതികളും ഉണ്ടായിരുന്നു. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷ്ണറുടെ മേല്‍നോട്ടത്തില്‍ പനങ്ങാട് സിഐ അനന്തലാലാണ് കേസ് അന്വേഷിക്കുന്നത്.
Location :
First Published :
September 25, 2020 7:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
19കാരനെ വിളിച്ചുവരുത്തി കൊല; യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി പിടിയിൽ