ബോളിവുഡിനെ പിടിച്ചുലച്ച ലഹരി മരുന്ന് വിവാദത്തിൽ ദീപിക പദുകോണിന് പിന്നാലെ മറ്റൊരു സൂപ്പർ താരം ശ്രദ്ധ കപൂറും സംശയ നിഴലിൽ. ബോളിവുഡ് സെലിബ്രിറ്റി മാനേജറും ഡ്രഗ് റാക്കറ്റിന്‍റെ മുഖ്യകണ്ണിയെന്നും സംശയിക്കപ്പെടുന്ന ജയാ സാഹ ആണ് ശ്രദ്ധയ്ക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയതെന്നാണ് റിപ്പോർട്ട്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യലിനിടെയാണ് പല പ്രമുഖ താരങ്ങളുടെയും പേരുകൾ ജയ വെളിപ്പെടുത്തിയിരിക്കുന്നത്.
Also Read-ഇന്ത്യയുൾപ്പെടെ മൂന്ന് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകൾ സൗദി അറേബ്യ നിർത്തിവച്ചു
പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിൽ നിരോധിക്കപ്പെട്ട ലഹരി വസ്തുവായ സിബിഡി ഓയിലാണ് ശ്രദ്ധയ്ക്കെത്തിച്ച് നൽകിയത്. ഇതിന് പുറമെ സുശാന്ത് സിംഗ് രാജ്പുത്, റിയാ ചക്രവർത്തി, നിർമ്മാതാവ് മധു മന്ദേന എന്നിവർക്കായും താൻ സിബിഡി ഓയിൽ ഓർഡർ ചെയ്തിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ലഹരി ഇടപാടുകാരുമായി തനിക്ക് ഏതെങ്കിലും വിധത്തിലുള്ള ബന്ധമുണ്ടെന്ന കാര്യം ജയ സാഹ ഇതുവരെ സമ്മതിച്ചിട്ടില്ല. ഓൺലൈൻ വഴിയാണ് നിരോധിത മരുന്നുകൾ വരെ ഓർഡർ ചെയ്തതെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി.
Also Read-'വീട്ടമ്മമാരുടെ ജോലിയാണ് ഏറ്റവും പ്രയാസമേറിയത്': അഭിപ്രായം വ്യക്തമാക്കി ബോംബൈ ഹൈക്കോടതി
അതേസമയം ലഹരിമരുന്ന് കേസിൽ ദീപിക പദുകോണിനെയും മാനേജർ കരീഷ്മയെയും എന്‍സിബി ചോദ്യം ചെയ്യുന്നതിനായി വിളിച്ചു വരുത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബോളിവുഡ് താരം സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരംഭിച്ച അന്വേഷണമാണ് ബോളിവുഡിലെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്ക് നയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Deepika Padukone, Drug party, Rhea Chakraborty, Shraddha Kapoor, Sushant Singh Rajput