Google pay for Bribe 'ഡിജിറ്റല്‍' കൈക്കൂലി; ഗൂഗിൾ പേയിലൂടെ കൈക്കൂലി വാങ്ങിയ പോലീസുകാരൻ കൊല്ലത്ത് അറസ്റ്റിൽ
- Published by:user_49
- news18-malayalam
Last Updated:
ഉദ്യോഗസ്ഥന്റെ 'പരിഷ്കാരം' റൂറൽ എസ്പി ഹരിശങ്കർ കൈയോടെ പിടികൂടിയതോടെ 'പരിഷ്കാരി' അറസ്റ്റിലുമായി
ഉദ്യോഗസ്ഥന്റെ 'പരിഷ്കാരം' റൂറൽ എസ്പി ഹരിശങ്കർ കൈയോടെ പിടികൂടിയതോടെ 'പരിഷ്കാരി' അറസ്റ്റിലുമായി. കൊല്ലം റൂറലിൽ നിന്ന് തെന്മലയിൽ അറ്റാച്ച് ചെയ്ത ഉദ്യോസ്ഥനാണ് സജിത്ത്. കോവിഡ് ജാഗ്രത പാസില്ലാതെ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ആൾക്കാരെ കടത്തുന്നതിനായിരുന്നു കൈക്കൂലി.
കോട്ടവാസലിൽ നിന്നും ഓട്ടോറിക്ഷയിൽ ആളിനെ കയറ്റും. പോലീസ് ഉദ്യോഗസ്ഥർ ചെക്പോസ്റ്റ് കടത്തിവിടും. മധുരയിൽ നിന്ന് ഓച്ചിറയിലേക്ക് വന്ന മൂന്ന് യുവാക്കളിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്. ഓട്ടോറിക്ഷക്കാരന് 3,000 രൂപയും പോലീസ് ഉദ്യോഗസ്ഥന് 2000 രൂപയും നൽകി. പണത്തില്ലാത്തതിനാൽ യുവാക്കളിൽ ഒരാൾ സഹോദരിയുടെ ഫോണിൽ നിന്ന് പോലീസുകാരന് ഗൂഗിൾ പേ ചെയ്യിക്കയായിരുന്നു.
advertisement
കോവിഡ് 19 പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ ക്വറൻ്റീനിൽ പോകേണ്ടിവരും. ഇത് ഒഴിവാക്കാനാണ് കൈക്കൂലി നൽകി അതിർത്തി കടക്കാൻ യുവാക്കൾ ശ്രമിച്ചത്. ആര്യങ്കാവിൽ ഉള്ള ഓട്ടോറിക്ഷകൾക്ക് അതിർത്തി കടക്കുന്നതിന് തടസ്സങ്ങളില്ല. ഇത് മറയാക്കിയാണ് ആളെ കടത്ത് നടത്തുന്നത്.
Location :
First Published :
September 24, 2020 9:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Google pay for Bribe 'ഡിജിറ്റല്‍' കൈക്കൂലി; ഗൂഗിൾ പേയിലൂടെ കൈക്കൂലി വാങ്ങിയ പോലീസുകാരൻ കൊല്ലത്ത് അറസ്റ്റിൽ