തിരുവനന്തപുരം ശ്രീകാര്യത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ. അനീഷ്, വിനോദ് എന്നിവരാണ് പിടിയിലായത്. മദ്യപാനത്തിനിടെ സാജുവിന്റെ മൊബൈൽ സുഹൃത്തുക്കൾ പിടിച്ചുവാങ്ങിയിരുന്നു. ഇത് തിരിച്ച് ചോദിക്കാൻ എത്തിയപ്പോൾ കല്ലും തടികഷ്ണങ്ങളും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ സാജു ബോധരഹിതനായി വീണു. ഇതോടെ പ്രതികൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. എന്നാൽ ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പരുത്തിപ്പാറയിൽവെച്ച് പോലീസ് പിടികൂടുകയായിയിരുന്നു. പ്രതികളിലൊരാളായ അനീഷ് വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്.
ഇന്നലെ രാത്രിയാണ് ശ്രീകാര്യത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് മർദ്ദനമേറ്റു മരിച്ചത്. ശ്രീകാര്യം അമ്പാടി നഗർ സ്വദേശി സാജു (39) ആണ് മരിച്ചത്. ഇന്നലെ രാത്രി കട്ടേലയിലുള്ള സുഹൃത്തുക്കളുമായി സാജു മദ്യപിക്കാനായി ഒത്തുകൂടിയിരുന്നു. മദ്യപാനത്തിനിടെ സുഹൃത്തുക്കൾ സാജുവിന്റെ മൊബൈൽ ബലമായി പിടിച്ചു വാങ്ങി. ഈ മൊബൈൽ തിരികെ വാങ്ങാനെത്തിയ സാജുവും രണ്ടു സുഹൃത്തുക്കളുമായി തർക്കമായി.
തർക്കത്തിനിടെ സുഹൃത്തുക്കൾ കല്ലും തടി കഷണങ്ങളും ഉപയോഗിച്ച് സാജുവിനെ ക്രൂരമായി മർദിച്ചു. കൊടും മർദനത്തിൽ അവശനായ സാജുവിനെ വഴിയിലുപേക്ഷിച്ച് ഇവർ കടന്നു കളഞ്ഞു. കട്ടേല ഹോളിട്രിനിറ്റി സ്കൂളിന് സമീപത്താണ് സംഭവം.
Also Read- സുഹൃത്തുക്കളുമൊത്ത് മദ്യപാനത്തിനിടെ മൊബൈൽ ഫോണിന് തർക്കത്തിൽ യുവാവ് മർദനമേറ്റു മരിച്ചു
മദ്യപിച്ച് അവശനായി കിടക്കുന്നതാണെന്നു കരുതി അതുവഴി പോയ ആരും തിരിഞ്ഞു നോക്കിയില്ല. വെളുപ്പിന് രണ്ടു മണിയോടെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി ഇയാളെ ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രതികളിലൊരാളായ അനീഷ് വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.