വീട്ടിലെ നിത്യപൂജയ്ക്കായി രണ്ട് സ്ത്രീകള്‍ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ മോഷ്ടിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ നിന്നും ശിവന്റെയും പാര്‍വതി ദേവിയുടെയും വിഗ്രഹങ്ങളാണ് പ്രതികൾ മോഷ്ടിച്ചത്
ഹൈദരാബാദ്: വീട്ടിലെ നിത്യപൂജയ്ക്കായി ക്ഷേത്രത്തില്‍ നിന്നും പഞ്ചലോഹ വിഗ്രഹങ്ങള്‍ രണ്ട് സ്ത്രീകള്‍ മോഷ്ടിച്ചു. ഹൈദരാബാദിലെ എസ്ആര്‍ നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മോഷണം നടത്തിയ സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
അദിദാല സ്വര്‍ണലത, ജെ പാവനി എന്നിവരാണ് ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ നിന്നും ശിവന്റെയും പാര്‍വതി ദേവിയുടെയും വിഗ്രഹങ്ങള്‍ മോഷ്ടിച്ചത്. എന്‍ബിടി നഗറിലാണ് ഇവര്‍ താമസിക്കുന്നത്.
2018നും 2021നുമിടയില്‍ സ്വര്‍ണലതയുടെ ഭര്‍ത്താവുള്‍പ്പെടെ നാലുപേര്‍ മരിച്ചിരുന്നു. ഇതിനുപിന്നാലെ സ്വര്‍ണലത മാനസികമായി തളര്‍ന്നു. ഈ സമയത്താണ് വീടിനടുത്തുള്ള ഒരു ജ്യോത്സ്യനെ സ്വര്‍ണലത കണ്ടത്. അദ്ദേഹം വീട്ടില്‍ ദിവസവും പൂജ ചെയ്യാന്‍ സ്വര്‍ണലതയോട് ആവശ്യപ്പെട്ടു. എന്നാല്‍ നിത്യപൂജയ്ക്കായി വിഗ്രഹങ്ങള്‍ വാങ്ങാനുള്ള സാമ്പത്തികശേഷിയില്ലാത്തതിനാല്‍ അവ മോഷ്ടിക്കാന്‍ ഇവര്‍ തീരുമാനിച്ചു.
advertisement
അങ്ങനെയാണ് വിനായക ക്ഷേത്രത്തിലെ രണ്ട് വിഗ്രഹങ്ങള്‍ സ്വര്‍ണലതയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ വിഗ്രഹങ്ങള്‍ മോഷ്ടിക്കാനുള്ള അവസരം നോക്കി നടക്കുകയായിരുന്നു സ്വര്‍ണലതയെന്ന് എസിപി പി. വെങ്കട്ട രമണ പറഞ്ഞു. മോഷണം നടത്തിയ രണ്ട് സ്ത്രീകളെയും പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Location :
Hyderabad,Telangana
First Published :
March 19, 2025 12:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടിലെ നിത്യപൂജയ്ക്കായി രണ്ട് സ്ത്രീകള്‍ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ മോഷ്ടിച്ചു