അയൽവാസിയെ കൊന്ന് ഹൃദയം പാചകം ചെയ്ത് കഴിച്ചു; മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളി
- Published by:Naseeba TC
- news18-malayalam
Last Updated:
ഹൃദയം ഉരുളക്കിഴങ്ങും ചേർത്ത് പാചകം ചെയ്ത ഇയാൾ മറ്റ് രണ്ടു പേർക്കും കൂടി നൽകുകയായിരുന്നു.
വാഷിങ്ടൺ: മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരകളിൽ ഒരാളുടെ ഹൃദയം പുറത്തെടുത്ത് പാചകം ചെയ്ത് കഴിച്ചതായി വെളിപ്പെടുത്തൽ. യുഎസിലെ ഓക്ലഹോമയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ലോറൻസ് പോൾ ആൻഡേഴ്സൺ എന്നയാളാണ് പ്രതി.
അയൽവാസിയായ സ്ത്രീയെയാണ് ഇയാൾ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്ത് ഭക്ഷണമാക്കി കഴിച്ചത്. ഹൃദയം ഉരുളക്കിഴങ്ങും ചേർത്ത് പാചകം ചെയ്ത ഇയാൾ മറ്റ് രണ്ടു പേർക്കും കൂടി നൽകുകയായിരുന്നു. ഇവരെയാണ് ഇയാൾ പിന്നീട് കൊലപ്പെടുത്തിയതെന്ന് ന്യൂസ് ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.
അയൽവാസിയായ സ്ത്രീയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്ത് ഭക്ഷണം ഉണ്ടാക്കിയതിന് ശേഷം ഇയാൾ തന്റെ അമ്മാവന്റെ വീട്ടിലെത്തി. അമ്മാവനും ഭാര്യയ്ക്കും ഭക്ഷണം നൽകാനായിരുന്നു നീക്കം. ശേഷം അമ്മാവനേയും നാല് വയസ്സുള്ള മകളേയും ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ അമ്മാവന്റെ ഭാര്യ രക്ഷപ്പെട്ടു.
advertisement
2017 ൽ ലഹരിമരുന്ന് കേസിലും ആൻഡേഴ്സൺ ശിക്ഷിക്കപ്പെട്ടിരുന്നു. ചൊവ്വാഴ്ച്ച കോടതിയിൽ വിചാരണ വേളയിൽ ഇയാൾ കുറ്റസമ്മതം നടത്തി.
സമാനമായ സംഭവം റഷ്യയിലും റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് പേരെ കൊലപ്പെടുത്തിയതിന് ശേഷം അവരുടെ മാംസം പാചകം ചെയ്ത് ഭക്ഷിച്ച സീരിയിൽ കില്ലർ എഡ്വേർഡ് സെലൻസേവിക്ക് അടുത്തിടെയാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
You may also like:'സുഹൃത്തുക്കൾക്ക് മദ്യം നൽകി കൊന്ന് തിന്നു'; റഷ്യൻ നരഭോജിക്ക് ജീവപര്യന്തം തടവ് ശിക്ഷ
റഷ്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു എഡ്വേർഡിന്റെ കൊലപാതക രീതി. നോർത്ത്-വെസ്റ്റ് റഷ്യയിലെ അർഖാൻഗെൽസ്ക് സ്വദേശിയാണ് എഡ്വേർഡ് (56). 2016 മാർച്ചിനും 2017 മാർച്ചിനും ഇടയ്ക്കാണ് എഡ്വേർഡ് സുഹൃത്തുക്കളെ കൊന്ന് തിന്നത്.
advertisement
'അർഖാൻഗെൽസ്ക് നരഭോജി' എന്നാണ് എഡ്വേർഡ് അറിയപ്പെടുന്നത്. കേസ് പരിഗണിച്ച കീഴ്ക്കോടതിയാണ് ആദ്യം ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. എഡ്വേർഡിന്റെ അഭിഭാഷകൻ തീരുമാനത്തെ എതിർത്തെങ്കിലും ഏറ്റവും കൂടിയ ശിക്ഷ തന്നെ നൽകണമെന്ന നിലപാടിലായിരുന്നു കോടതി. തുടർന്നാണ് റഷ്യയിലെ ഉന്നത കോടതിയെ സമീപിച്ചത്. അവിടേയും അനുകൂലമായ വിധി എഡ്വേർഡിന് ലഭിച്ചില്ല.
You may also like:പാചക വാതക വില 25 രൂപ കൂട്ടി; മാറ്റമില്ലാതെ ഇന്ധനവില
വിചാരണ വേളയിൽ മൂന്ന് പേരേയും കൊന്ന് തിന്നു എന്ന കാര്യം എഡ്വേർഡ് കോടതിയിൽ സമ്മതിച്ചിരുന്നു. മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കളെ കൊന്നതിന് ശേഷം അവരുടെ മാംസം പാകം ചെയ്തു കഴിച്ചെന്നാണ് ഇയാൾ കോടതിയിൽ സമ്മതിച്ചത്.
advertisement
59,43,34 എന്നിങ്ങനെ പ്രായമുള്ള പുരുഷന്മാരാണ് എഡ്വേർഡിന്റെ ഇരകളായത്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കൊലപാതകം നടത്തിയതിന് ശേഷം ഇവരുടെ ശരീരത്തിൽ നിന്നും കഴിക്കാൻ വേണ്ട ഭാഗങ്ങൾ മുറിച്ചെടുക്കുകയായിരുന്നു. ശേഷം ബാക്കി ശരീര ഭാഗങ്ങൾ അടുത്തുള്ള കായലിൽ ഉപേക്ഷിച്ചു.
മനുഷ്യരെ കൂടാതെ, പൂച്ചകളേയും പട്ടികളേയും പക്ഷികളെയുമെല്ലാം എഡ്വേർഡ് കൊന്ന് തിന്നിട്ടുണ്ട്.. റോഡിൽ കാണുന്ന ചെറിയ ജീവികളേയും ഇത്തരത്തിൽ ഇയാൾ കൊന്ന് തിന്നിട്ടുണ്ട്. തന്റെ താമസസ്ഥലത്തു കൊണ്ടുവന്ന് മദ്യം നൽകിയാണ് എഡ്വേർഡ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് റിപ്പോർട്ട്.
Location :
First Published :
February 25, 2021 11:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അയൽവാസിയെ കൊന്ന് ഹൃദയം പാചകം ചെയ്ത് കഴിച്ചു; മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളി