കൊലപാതകത്തിലേക്ക് നയിച്ചതെന്ത്? പണയം വയ്ക്കാന്‍ വല്ല്യുമ്മയുടെ സ്വര്‍ണമാല ചോദിച്ച അഫാന് കിട്ടിയ മറുപടിയോ?

Last Updated:

ഏറ്റവുമൊടുവിൽ സ്വർണം ആവശ്യപ്പെട്ടപ്പോൾ സൽമാബീവി നൽകിയ മറുപടി ഇങ്ങനെയായിരുന്നു

News18
News18
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ 23കാരന്‍ അഫാന്‍ നടത്തിയ കൂട്ടക്കൊലയുടെ ഞെട്ടലിലാണ് നാട്. സഹോദരന്‍ 13 വയസുകാരനായ അഫ്സാന്‍, അമ്മ ഷമീന, പെണ്‍സുഹൃത്ത് ഫര്‍ഷാന, പിതാവിന്റെ അമ്മ സല്‍മാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഇയാളുടെ ഭാര്യ ഷാഹിദ എന്നിവരെയാണ് അഫാന്‍ ആക്രമിച്ചത്. ഇവരില്‍ ഷമീന ഒഴികെ മറ്റെല്ലാവരും മരിച്ചതായാണ് വിവരം. എന്നാൽ ഈ ക്രൂരകൃത്യത്തിലേക്ക് യുവാവിനെ നയിച്ചതിന്റെ കാരണങ്ങളായി പല അനുമാനങ്ങളാണ് എത്തുന്നത്. പ്രതി അഫാൻ പലപ്പോഴും തന്റെ ബന്ധുക്കളോട് പണത്തിനും സ്വർണത്തിനും വേണ്ടി ആവശ്യപ്പെട്ടിരുന്നതായി മൊഴികൾ. ഏറ്റവുമൊടുവിൽ ആവശ്യപ്പെട്ട സ്വർണം നൽകാൻ കഴിയാതിരുന്നതാകാം ഈ കൊടുംക്രൂരതയ്ക്ക് കാരണമെന്നാണ് നിഗമനം. കൊല്ലപ്പെട്ട സൽമാബീവിയുടെ മൂത്തമകൻ ബദറുദീന്റെ മൊഴി പ്രകാരം, രണ്ട് ദിവസം മുമ്പ് പണയം വയ്ക്കാൻ സ്വർണമാല ആവശ്യപ്പെട്ട് അഫാൻ വീട്ടിൽ വന്നിരുന്നു.
രണ്ടാഴ്ച മുമ്പ് സൽമാബീവിയുടെ സ്വർണമോതിരം അഫാൻ വാങ്ങിയിരുന്നു. തുടർന്ന്, രണ്ട് ദിവസം മുമ്പ് വീണ്ടും എത്തിയപ്പോൾ സ്വർണമാല ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, വളരെ ചെറിയ ആ മാല താൻ മരിച്ചാൽ ശവസംസ്കാര ചടങ്ങുകൾ നടത്താൻ വേണ്ടിയുള്ളതാണെന്നും ആർക്കും നൽകാനാവില്ലെന്നും സൽമാബീവി പറഞ്ഞു. ഈ സംഭവത്തിന് ശേഷം, കൊലപാതകം നടന്ന ദിവസം രാവിലെ 8 മണിയോടെ വീടിനു സമീപം അഫാന്റെ ബൈക്ക് കണ്ടതായി സൽമാബീവിയുടെ മകൻ പറയുന്നു. എന്നാൽ പേരക്കുട്ടി വല്യമ്മയെ കാണാൻ വന്നതിൽ ആരും അസ്വാഭാവികത സംശയിച്ചില്ല.
advertisement
തുടർന്ന് രാവിലെ 11 മണിയോടെ പിരിവിനായി പള്ളിക്കാർ വീട്ടിലെത്തിയപ്പോൾ അഫാൻ അവിടെ ഉണ്ടായിരുന്നില്ല. വൈകുന്നേരം 5 മണിയോടെ മൂത്തമകളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സൽമാബീവി അതിക്രൂരമായി കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഉടൻ പോലീസിൽ വിവരമറിയിച്ചെങ്കിലും കൊലയാളി ആരാണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. ഈ സമയത്താണ് ആറ് പേരെ കൊന്നുവെന്ന് അവകാശപ്പെട്ട് അഫാൻ പോലീസ് സ്റ്റേഷനിലെത്തുന്നത്. തുടർന്നാണ് ബന്ധുക്കളും നാട്ടുകാരും ഈ ക്രൂരകൃത്യത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊലപാതകത്തിലേക്ക് നയിച്ചതെന്ത്? പണയം വയ്ക്കാന്‍ വല്ല്യുമ്മയുടെ സ്വര്‍ണമാല ചോദിച്ച അഫാന് കിട്ടിയ മറുപടിയോ?
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement