വെഞ്ഞാറമൂട് കൂട്ടക്കൊല: 13കാരനായ സഹോദരൻ; 88കാരിയായ പിതൃമാതാവ്; കൊല്ലപ്പെട്ടവരിൽ ഇവരും
- Published by:Rajesh V
- news18-malayalam
Last Updated:
സ്വന്തം വീട്ടിൽ അനിയനെയും പെൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. മാതാവിന് ജീവനുണ്ടായിരുന്നു. പിന്നീടാണ് മറ്റു രണ്ട് വീടുകളിലുമായി മൂന്നു പേരെ കൂടി കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ നടുങ്ങി നാട്. 13 കാരനായ കുഞ്ഞുസഹോദരനും ഉമ്മയും അടക്കം ആറുപേരെയാണ് പ്രതി അഫാൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിൽ പ്രതിയുടെ ഉമ്മ ഒഴികെ അഞ്ചുപേരും മരിച്ചു. ഉമ്മ ജീവനോട് മല്ലിട്ട് ആശുപത്രിയിലാണ്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും കത്രിക കൊണ്ട് കുത്തിയുമാണ് പ്രതി അരുംകൊലകൾ നടത്തിയത്.
കൊല്ലപ്പെട്ടവർ
1. അഫ്സാൻ (13 വയസ്, പ്രതിയുടെ സഹോദരൻ)
2. ഫർസാന (പെൺസുഹൃത്ത്)
3. സൽമാ ബീവി (88 വയസ്, പിതൃമാതാവ്)
4. ലത്തീഫ് (പിതൃസഹോദരൻ)
5. ഷാഹിദ (പിതൃസഹോദരന്റെ ഭാര്യ
വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പേരുമല പേരാവൂർ സ്വദേശി അഫാൻ വൈകിട്ട് 6.20നാണ് സ്റ്റേഷനിൽ എത്തിയത്. ഇയാൾ നൽകിയ വിവരമനുസരിച്ച് സ്വന്തം വീട്ടിൽ അനിയനെയും പെൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. മാതാവിന് ജീവനുണ്ടായിരുന്നു. പിന്നീടാണ് മറ്റു രണ്ട് വീടുകളിലുമായി മൂന്നു പേരെ കൂടി കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. വൈകിട്ട് നാലു മണിയോടെയാണ് ഇയാൾ ഈ ക്രൂരകൃത്യം നടത്തിയതെന്നു കരുതുന്നു.
advertisement
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
February 24, 2025 9:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വെഞ്ഞാറമൂട് കൂട്ടക്കൊല: 13കാരനായ സഹോദരൻ; 88കാരിയായ പിതൃമാതാവ്; കൊല്ലപ്പെട്ടവരിൽ ഇവരും