കൂട്ടബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ച പ്രതിയുടെ വിജയാഘോഷം; കര്‍ണാടകയില്‍ പ്രതിഷേധം ഇരമ്പുന്നു
- Published by:meera_57
- news18-malayalam
Last Updated:
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് പ്രതി ആഹ്ളാദ പ്രകടനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പോലീസ് ആലോചിക്കുന്നുണ്ട്
കൂട്ടബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതിയുടെ വിജയാഘോഷം. കര്‍ണാടകയിലെ ഹാവേരിയിലാണ് സംഭവം. 2024ലെ ഹനഗല്‍ കൂട്ടബലാത്സംഗക്കേസിലെ പ്രതിയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷം പട്ടണത്തില്‍ വിജയാഘോഷം നടത്തിയത്. കാറുകളും ബൈക്കുകളും അണിനിരന്ന ആഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ സംഭവത്തിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നു. കേസിലെ ഏഴ് പ്രധാന പ്രതികള്‍ക്ക് അടുത്തിടെയാണ് ഹാവേരിയിലെ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. അതിജീവിതയ്ക്ക് പ്രതികളെ തിരിച്ചറിയാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ജാമ്യം നല്‍കിയത്.
അപ്താബ് ചന്ദനക്കട്ടി, മദര്‍ സാബ് മന്ദാക്കി, സമിവുള്ള ലാലനാവര്‍, മുഹമ്മദ് സാദിഖ് അഗസിമാനി, ഷോയിബ് മുല്ല, തൗസിപ് ചോട്ടി, റിയാസ് സാവികേരി എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
വീഡിയോ വൈറലായി മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് പ്രതി ആഹ്ളാദ പ്രകടനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. വിജയാഘോഷം നടത്തിയതുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യതയെപ്പറ്റിയും അധികൃതര്‍ പരിശോധിച്ചു വരികയാണ്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിന് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
advertisement
DEPRAVED: Gang rape accused on a victory procession after securing bail. Haveri tense. Bike rally featured 7 accused A1- Aptab Chandanakatti, A2- Madar Saab Mandakki, A3- Samiwulla Lalanavar, A7- Mohammad Sadiq Agasimani, A8- Shoib Mulla, A11- Tausip Choti, A13- Riyaz Savikeri pic.twitter.com/KxJD0EMrv0
— Rahul Shivshankar (@RShivshankar) May 23, 2025
advertisement
2024 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു സ്ത്രീയെ ഏഴ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. വ്യത്യസ്ത മത വിശ്വാസങ്ങള്‍ പുലര്‍ത്തിയിട്ടും അതിജീവിതയും ഭര്‍ത്താവും ഒരുമിച്ച് താമസിച്ചതിന്റെ പേരിലാണ് ഒരു കൂട്ടം പുരുഷന്മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ഹംഗലിലെ ഒരു ലോഡ്ജ് മുറിയില്‍ താമസിക്കുകയായിരുന്ന ദമ്പതികളെ ആദ്യം ഇവര്‍ മര്‍ദിച്ചു. ഇതിന് പിന്നാലെയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
പ്രതി നടത്തിയ വിജയാഘോഷത്തില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു.
advertisement
വിജയാഘോഷ വീഡിയോയ്‌ക്കെതിരേ പൊതുജനരോഷവും ഇരമ്പുന്നുണ്ട്. പ്രതിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിരവധിപ്പേര്‍ ആവശ്യപ്പെട്ടു. കേസില്‍ നിയമനടപടി തുടരുന്നതിനിടെ പ്രതി നടത്തിയ ആഘോഷപ്രകടനത്തെ നിരവധി പേര്‍ ചോദ്യം ചെയ്തു.
കേസിലുള്‍പ്പെട്ട ഏഴ് പ്രതികളും ഹാവേരി ജില്ലയിലെ അക്കി ആലൂര്‍ സ്വദേശികളാണ്. സദാചാര പോലീസിംഗിനെതിരേയാണ് ആദ്യം പോലീസ് കേസെടുത്തത്. എന്നാല്‍, നല്‍കുരു ക്രോസിനടുത്തുള്ള വനപ്രദേശത്തേക്ക് തന്നെ വലിച്ചിഴച്ചുകൊണ്ടുപോയി ഏഴ് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിന്നീട് കൂട്ടബലാത്സംഗ കുറ്റം ചുമത്തിയത്.
Location :
Thiruvananthapuram,Kerala
First Published :
May 23, 2025 3:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൂട്ടബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ച പ്രതിയുടെ വിജയാഘോഷം; കര്‍ണാടകയില്‍ പ്രതിഷേധം ഇരമ്പുന്നു