നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Say no to corruption | ജോസ്‌മോന്റെ വീട്ടില്‍ 'നിധി'; വീണ്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ്

  Say no to corruption | ജോസ്‌മോന്റെ വീട്ടില്‍ 'നിധി'; വീണ്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ്

  റെയ്ഡില്‍ ഒന്നര ലക്ഷത്തിലധികം രൂപയും ഒന്നര ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളും പിടിച്ചെടുത്തു

  • Share this:
   കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ച് വിജിലന്‍സ്(Vigilance). മലിനീകരണ നിയന്ത്രണ ബോര്‍ഡ്(Pollution Control Board ) സീനിയര്‍ എന്‍വിറോണ്‍മെന്റ് എഞ്ചിനീയര്‍ ജെ. ജോസ്‌മോന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കൊല്ലം ഏഴുകോണ്‍ ചീരങ്കാവിലുള്ള വീട്ടില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു വിജിലന്‍സ് പരിശോധന നടത്തിയത്.

   റെയ്ഡില്‍ ഒന്നര ലക്ഷത്തിലധികം രൂപയും ഒന്നര ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളും പിടിച്ചെടുത്തു. ജോസ്‌മോന് ബാങ്കില്‍ ഒരു കോടി നാല്‍പത്തിനാല് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം. ജോസ് മോന്റെ പേരില്‍ വാഗമണില്‍ റിസോര്‍ട്ടും കൊട്ടാരക്കര എഴുകോണില്‍ 3500 ചതുരശ്രയടിയില്‍ ആഡംബര വീടും, 17 സെന്റ് ഭൂമിയും കടമുറികളും രണ്ട് ഫ്‌ലാറ്റുകളും ഇയാളുടെ പേരിലുള്ളതായും കണ്ടെത്തി.

   കൂടാതെ 18 ലക്ഷവും അഞ്ചു ലക്ഷവും വിലവരുന്ന രണ്ടു കാറുകളും ഉണ്ട്. ലോക്കറില്‍ 72 പവന്‍ സ്വര്‍ണവും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. രണ്ടു ലക്ഷം രൂപ മുഖവിലയുള്ള 200 കടപ്പത്രം, നെടുമ്പാശേരി വിമാനത്താവളത്തിലും മള്‍ട്ടി സ്‌പെഷ്യല്‍റ്റി ആശുപത്രിയിലും വന്‍തുകയുടെ ഓഹരികള്‍ ഉണ്ടെന്നും റെയ്ഡില്‍ സ്ഥിരീകരിച്ചു.

   Also Read-Say no to bribery | അടിച്ചുപൊളിക്കാൻ അഴിമതിപ്പണം; PCB ജില്ലാ ഓഫീസർ കറങ്ങിയത് 10 വിദേശരാജ്യങ്ങളിൽ

   1.56 ലക്ഷം രൂപയുടെ നോട്ടുകളും 239 അമേരിക്കന്‍ ഡോളര്‍, 835 കനേഡിയന്‍ ഡോളര്‍, 1725 യുഎഇ ദിര്‍ഹം, ഒരു ഖത്തര്‍ റിയാല്‍ എന്നിവയും റെയ്ഡില്‍ പിടിച്ചെടുത്തു. ഇന്‍ഷുറന്‍സ് പോളിസികള്‍ മ്യൂച്ചല്‍ ഫണ്ട് എന്നിവയിലായി 15 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നും വിജിലന്‍സ് സംഘം പറഞ്ഞു.

   Also Read-Say No To Bribery| അച്ചടക്കമുളള കൈക്കൂലി;17 ലക്ഷം രൂപ കെട്ടുകളാക്കി അരിക്കലത്തിലും കുക്കറിലും കിച്ചൻ ക്യാബിനറ്റിലും

   കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ ഓഫീസര്‍ എ.എം.ഹാരിസിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ജോസ് മോന്റെ വീട്ടിലെ റെയ്ഡ് നടത്തിയത്.
   Published by:Jayesh Krishnan
   First published: