സബ് രജിസ്റ്റർ ഓഫീസിലെ പരിശോധനയിൽ കണക്കിൽപെടാത്ത 1.21 ലക്ഷം രൂപ പിടിച്ചെടുത്തു; ആറുപേര്‍ക്കെതിരെ വിജിലൻസ് കേസ്
- Published by:Rajesh V
- news18-malayalam
- Reported by:Sajjaya Kumar
Last Updated:
ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ നിന്നുമാണ് തുക പിടിച്ചെടുത്തത്
കന്യാകുമാരി : നാഗർകോവിൽ ഇടലക്കുടി സബ് രജിസ്റ്റർ ഓഫീസിൽ വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കണക്കിൽപെടാത്ത 1,21,100 രൂപയുടെ പണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് 6 പേർക്കെതിരെ വിജിലൻസ് കേസെടുത്തു.
Also Read- ചായകുടിക്കാന്‍ കാർ നിര്‍ത്തിയ അടയ്ക്കാ വ്യാപാരിക്ക് ഡിക്കിയില്‍ നിന്ന് നഷ്ടമായത് ഒരു കോടി രൂപ
സബ് -രജിസ്റ്റർ ഓഫീസിലെ ഉദ്യോഗസ്ഥരായ ആൺട്രോ മെസ് മാലിൻ, രജിന, രേഷ്മ, വിഗ്നേഷ് ഉൾപ്പെടെ ആറുപേർക്കെതിരെയാണ് കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു. കന്യാകുമാരി വിജിലൻസ് ഡിവൈഎസ്പി ഹെക്ടർ ധർമ്മരാജിന് ഉദ്യോഗസ്ഥർ കൈകൂലി വാങ്ങുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
advertisement
ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ നിന്നുമാണ് 1,21,100 രൂപ കണ്ടെത്തിയത്. ഒരു ദിവസം ലക്ഷങ്ങൾ കൈകൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ ഒരു മാസം 50 ലക്ഷം രൂപ വരെ കൈകൂലിയായിട്ട് വാങ്ങുന്നുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ പറഞ്ഞു.
Location :
Kanniyakumari,Kanniyakumari,Tamil Nadu
First Published :
October 28, 2023 7:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സബ് രജിസ്റ്റർ ഓഫീസിലെ പരിശോധനയിൽ കണക്കിൽപെടാത്ത 1.21 ലക്ഷം രൂപ പിടിച്ചെടുത്തു; ആറുപേര്‍ക്കെതിരെ വിജിലൻസ് കേസ്