മരം മുറിക്കാൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ അറസ്റ്റിൽ. കാറിൽ വച്ച് പതിനായിരം രൂപ വാങ്ങുമ്പോഴാണ് കോട്ടപ്പുറം ചിറ്റണ്ട ഗ്രൂപ്പ് വില്ലേജിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് അറസ്റ്റു ചെയ്തത്. വേലൂര്‍ നടുവിലങ്ങാടി എടക്കളത്തൂര്‍ വീട്ടില്‍ ചന്ദ്രൻ ആണ് അറസ്റ്റിലായത്.
വില്ലേജ് ഓഫീസർ സ്ഥലത്തില്ലാതിരുന്നതിനാൽ, സീനിയർ ക്ലാർക് ആയ ചന്ദ്രനായിരുന്നു വില്ലേജ് ഓഫീസറുടെ ചുമതല. തേക്ക് മുറിക്കാനുള്ള അനുമതിയുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്.
ഇയാളുടെ കയ്യിലുണ്ടായിരുന്ന 10,000 രൂപയും കാറും കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ഒന്പതരയ്ക്കായിരുന്നു സംഭവം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bribe, Bribery, Bribery Case