നിവിൻ പോളിക്കെതിരായ പീഡന ആരോപണം; വഴിത്തിരിവായി വിനീത് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ
- Published by:ASHLI
- news18-malayalam
Last Updated:
2023 ഡിസംബർ 14ന് നിവിൻ ഉണ്ടായിരുന്നത് 'വർഷങ്ങൾക്കുശേഷം' എന്ന വിനീത് ശ്രീനിവാസൻ സിനിമയുടെ സെറ്റിലാണ്.
നടൻ നിവിൻ പോളി (Nivin Pauly)ക്കെതിരായ ലൈംഗികാരോപണത്തിൽ വഴിത്തിരിവായി വിനീത് ശ്രീനിവാസിന്റെ (Vineeth Sreenivasan) വെളിപ്പെടുത്തൽ. പീഡനം നടന്നുവെന്ന് യുവതി ആരോപിക്കപ്പെടുന്ന ദിവസം നിവിൻ തനിക്കൊപ്പം ഉണ്ടായിരുന്നു എന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ പറഞ്ഞു. 2023 ഡിസംബർ 14ന് നിവിൻ ഉണ്ടായിരുന്നത് 'വർഷങ്ങൾക്കുശേഷം' എന്ന വിനീത് ശ്രീനിവാസൻ (Vineeth Sreenivasan) സിനിമയുടെ സെറ്റിലാണ്. എറണാകുളം ന്യൂക്ലിയസ് മാളിൽ ആയിരുന്നു ഷൂട്ടിങ്.
ഡിസംബർ 15ന് പുലർച്ചെ 3:00 മണി വരെ നിവിൻ തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും യാഥാർത്ഥ്യം ഉടൻ തെളിയണമെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞതായി റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.'വർഷങ്ങൾക്കുശേഷം' സിനിമയിൽ അവസാനഭാഗത്തായി തീയേറ്ററിൽ വന്ന് സിനിമ കാണുന്ന ഒരു സീൻ ഉണ്ട് അതായിരുന്നു ഷൂട്ട് ചെയ്തത് എന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.
Location :
Thiruvananthapuram,Kerala
First Published :
September 05, 2024 5:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നിവിൻ പോളിക്കെതിരായ പീഡന ആരോപണം; വഴിത്തിരിവായി വിനീത് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ