ഹോട്ടലിൽ അക്രമം; വധഭീഷണി; പൾസർ സുനിക്കെതിരെ കേസ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെയാണ് പൾസർ സുനി ജയിലിൽ നിന്ന് പുറത്തിറങ്ങിയത്
ഹോട്ടലിൽ അതിക്രമം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തതിന് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഭക്ഷണം വൈകിയെന്നാരോപിച്ചാണ് എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം കാണിക്കികയും ഹോട്ടലിലെ ചില്ല് ഗ്ലാസ് തകർക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.
കഴിഞ്ഞദിവസം രാത്രി 8:30ഓടെ നടന്ന സംഭവത്തിൽ കുറുപ്പുംപടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭക്ഷണം വൈകിയതിനാലാണ് ഹോട്ടലിന്റെ ചില്ല് ഗ്ളാസുകൾ തകർത്തതെന്നാണ് എഫ്ഐആറിൽ. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെയാണ് സുനി ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഇതിനു പിന്നാലെയാണ് വീണ്ടും കേസിൽ പ്രതിയാകുന്നത്
Location :
Ernakulam,Kerala
First Published :
February 24, 2025 9:33 AM IST