പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച വാച്ച്മാന് 7 വർഷം കഠിന തടവ്

Last Updated:

കുട്ടിയുടെ അച്ഛനുമായുള്ള തർക്കത്തിന്റെ പേരിൽ കെട്ടിച്ചമച്ച വ്യാജകേസാണിതെന്ന് എതിർഭാഗത്തിന്റെ വാദം കോടതി തള്ളി

താനെ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച വാച്ച്മാന് ഏഴ് വർഷം കഠിന തടവ്.. സംഭവം നടന്ന് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് താനെ ജില്ലാ കോടതി ശിക്ഷ വിധിക്കുന്നത്. ഒരു ഹൗസിംഗ് കോംപ്ലക്സ് വാച്ച്മാനായിരുന്ന സാഹിൽ രാംപ്രകാശ് ഉപാധ്യായ് എന്ന 34 കാരനെതിരെ പീഡനത്തിനിരയായ കുട്ടിയുടെ അച്ഛനാണ് പരാതി നൽകിയത്.
Also Read-മുപ്പത്തിനാലുകാരിക്ക് പീഡനം: ബിജെപി നേതാവ് അറസ്റ്റിൽ
2005 ലായിരുന്നു സംഭവം. അന്ന് പത്ത് വയസായിരുന്ന ബാലനെ സെക്യൂരിറ്റി കാബിനിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സാഹിലിനെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോക്സോ വകുപ്പ് പ്രകാരവും പ്രകൃതി പീഡനത്തിനെതിരെയുമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയോട് യാതൊരു ദയയും പാടില്ലെന്നും പരമാവധി ശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
കുട്ടിയുടെ അച്ഛനുമായുള്ള തർക്കത്തിന്റെ പേരിൽ കെട്ടിച്ചമച്ച വ്യാജകേസാണിതെന്ന് എതിർഭാഗത്തിന്റെ വാദം കോടതി തള്ളിയ കോടതി, സംഭവത്തിന്റെ ഗൗരവവും അത് കുട്ടിയിലുണ്ടാക്കിയ പ്രത്യാഘാതവും കണക്കിലെടുത്ത് ശിക്ഷ വിധിക്കുന്നു എന്നാണ് അറിയിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച വാച്ച്മാന് 7 വർഷം കഠിന തടവ്
Next Article
advertisement
തായ്‌ലന്‍ഡ്-കംബോഡിയ  സംഘർഷത്തിൽ പുരാതന ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ ആശങ്ക
തായ്‌ലന്‍ഡ്-കംബോഡിയ സംഘർഷത്തിൽ പുരാതന ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ ആശങ്ക
  • തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തി തര്‍ക്കത്തില്‍ ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍; ഇന്ത്യയും യുനെസ്‌കോയും ആശങ്ക.

  • പ്രീഹ് വിഹാര്‍ ക്ഷേത്രം യുനെസ്‌കോ പൈതൃക പട്ടികയിലുളളതും സംരക്ഷണത്തില്‍ ഇന്ത്യ പങ്കാളിയാണെന്ന് വിദേശകാര്യ മന്ത്രാലയം.

  • സംഘര്‍ഷത്തില്‍ ക്ഷേത്രത്തിന് നാശം; ഇന്ത്യയും യുനെസ്‌കോയും സമാധാനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

View All
advertisement