റോഡ് ബ്ലോക്കാക്കി കല്യാണ സംഘം; നാട്ടുകാരുമായി കല്ലേറും സംഘർഷവും; വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് പൊലീസ്

Last Updated:

ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതിരുന്നു

News18
News18
തൃശൂർ: വെട്ടിക്കാട്ടിരിയിലെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിനിടെ നാട്ടുകാരും വിവാഹ സംഘവും തമ്മിൽ സംഘർഷമുണ്ടായി. കല്ലേറിനെത്തുടർന്ന് പൊലീസ് ലാത്തി വീശുകയും അഞ്ച് ആഡംബര വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
റോഡ് തടസ്സപ്പെടുത്തിയതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പള്ളം സ്വദേശിയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ സംഘം നിരവധി ആഡംബര വാഹനത്തിലാണ് മണ്ഡപത്തിന് സമീപം എത്തിയത്. ഇവരുടെ വാഹനങ്ങൾ കാരണം റോഡ് ബ്ലോക്ക് ആവുകയും ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ കടന്നുപോകാൻ കഴിയാതെ വരികയും ചെയ്തു. ഇതിനെത്തുടർന്ന് പിന്നിലുണ്ടായിരുന്ന ടിപ്പർ ലോറി ഡ്രൈവർ ഹോൺ മുഴക്കി.
ഇത് വാക്കേറ്റത്തിന് വഴിവെക്കുകയും ഡ്രൈവറായ വെട്ടിക്കാട്ടിരി ആലിക്കപറമ്പിൽ ബഷീറിന് മർദനമേൽക്കുകയും ചെയ്തു. ഇത് നാട്ടുകാർ ചോദ്യം ചെയ്തതോടെ സംഘർഷം രൂക്ഷമായി. ഇരുവിഭാഗവും പരസ്പരം കല്ലേറ് നടത്തി. കല്ലേറിൽ രണ്ട് പേർക്ക് പരിക്കേറ്റു.
advertisement
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ചെറുതുരുത്തി പൊലീസ് സംഘർഷം നിയന്ത്രിക്കാൻ ലാത്തി വീശി. സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
റോഡ് ബ്ലോക്കാക്കി കല്യാണ സംഘം; നാട്ടുകാരുമായി കല്ലേറും സംഘർഷവും; വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് പൊലീസ്
Next Article
advertisement
അൻവർ 14.38 കോടി സ്വത്ത് 64.14 കോടിയായതിൽ  കൃത്യമായി വിശദീകരണം നൽകിയില്ല; റെയ്ഡ് വിവരങ്ങൾ പുറത്തുവിട്ട് ഇ ഡി
അൻവർ 14.38 കോടി സ്വത്ത് 64.14 കോടിയായതിൽ കൃത്യമായി വിശദീകരണം നൽകിയില്ല; റെയ്ഡ് വിവരങ്ങൾ പുറത്തുവിട്ട് ഇ ഡി
  • അൻവറിന്റെ സ്വത്ത് 14.38 കോടിയിൽ നിന്ന് 64.14 കോടിയായതിൽ കൃത്യമായ വിശദീകരണം നൽകിയില്ലെന്ന് ഇ.ഡി.

  • അൻവറിന്റെ ബിനാമി ഇടപാടുകൾ സംശയിക്കുന്ന 15 ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ രേഖകൾ പിടിച്ചെടുത്തു.

  • വായ്പ അനുവദിച്ചതിൽ കെ.എഫ്.സി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകളും പിഴവുകളും ഉണ്ടായതായി ഇ.ഡി. കണ്ടെത്തി.

View All
advertisement