മലപ്പുറത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

Last Updated:

പ്രദേശത്തെ ലഹരി ഉപയോഗങ്ങളുമായി ബന്ധപ്പെട്ട് എക്സൈസ് നടത്തിവന്ന രഹസ്യ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്

News18
News18
തിരൂർ: മലപ്പുറം തിരൂരിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ.മിനാർ ഷെയ്ഖ് (38) എന്ന ബംഗാൾ സ്വദേശിയാണ് തിരൂർ എക്സൈസിന്റെ പിടിയിലായത്. തലക്കാട് വില്ലേജിലെ വാടക ക്വാർട്ടേഴ്സിൽ നിന്നാണ് മിനാർ ഷെയ്ഖിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാളുടെ കയ്യിൽ നിന്നും താമസസ്ഥലത്ത് നിന്നുമായി 1.120 കിലോഗ്രാം ഉണക്ക കഞ്ചാവ് എക്സൈസ് കണ്ടെടുത്തു. പുല്ലൂർ, തൂവക്കാട് ഭാഗങ്ങളിൽ മയക്കുമരുന്ന് ഉപയോഗങ്ങളുമായി ബന്ധപ്പെട്ട് എക്സൈസ് നടത്തിവന്ന രഹസ്യ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
തിരൂർ എക്സൈസ് ഇൻസ്പെക്ടർ കാർത്തികേയന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സ്മിത.കെ, ദീപു. ടി.എസ്, വിനീഷ് പി.ബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
Next Article
advertisement
'മുഷ്ടി ചുരുട്ടി പറയും; മൂന്നാമതും പിണറായി വിജയൻ തന്നെ അധികാരത്തിൽ വരും': വെള്ളാപ്പള്ളി നടേശൻ
'മുഷ്ടി ചുരുട്ടി പറയും; മൂന്നാമതും പിണറായി വിജയൻ തന്നെ അധികാരത്തിൽ വരും': വെള്ളാപ്പള്ളി നടേശൻ
  • വെള്ളാപ്പള്ളി നടേശൻ മൂന്നാമതും പിണറായി വിജയൻ തന്നെ അധികാരത്തിൽ വരുമെന്ന് ആവർത്തിച്ചു

  • മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിൽ തെറ്റില്ലെന്നും അയിത്ത ജാതിക്കാരനല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു

  • സിപിഐക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച വെള്ളാപ്പള്ളി, വിമർശനം പാർട്ടിക്കുള്ളിലായിരിക്കണമെന്ന് പറഞ്ഞു

View All
advertisement