പട്ടാമ്പിയിൽ യുവതിയും രണ്ടു മക്കളും കിണറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം
- Published by:Anuraj GR
- news18-malayalam
Last Updated:
ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പാലക്കാട്: തൃത്താല ആലൂരില്‍ യുവതിയെയും രണ്ട് മക്കളെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലുര്‍ കയറ്റം ആട്ടയില്‍പ്പടി കുട്ടി അയ്യപ്പന്‍റെ മകളായ ശ്രീജ (28), മക്കളായ അഭിഷേക് (6), അഭിനവ് (4) എന്നിവരെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ശ്രീജ മക്കളുമായി കിണറ്റില്‍ചാടി ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി മുതല്‍ ശ്രീജയെയും മക്കളെയും കാണാതായിരുന്നു. ഇതേത്തുടർന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതോടെ വീട്ടുകാര്‍ രാത്രിയിൽ തന്നെ തൃത്താല പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെയോടെ ഒരു കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഷൊര്‍ണൂരില്‍നിന്ന് അഗ്നിശമന സേനാംഗങ്ങളെത്തി കിണറ്റില്‍ തിരച്ചില്‍ നടത്തുകയും മറ്റ് രണ്ട് മൃതദേഹങ്ങള്‍ കൂടി പുറത്തെടുക്കുകയുമായിരുന്നു.
മേഴത്തൂര്‍ സ്വദേശി രതീഷാണ് ശ്രീജയുടെ ഭര്‍ത്താവ്. കഴിഞ്ഞ നാലുമാസമായി ഭര്‍ത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിലായിരുന്നു താമസം. സംഭവത്തില്‍ തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
advertisement
Also Read- കാമുകനെ വിശ്വസിച്ച് വീടിന്റെ താക്കോൽ നൽകി; 13 ലക്ഷത്തോളം രൂപയുടെ സാധനവുമായി യുവാവ് മുങ്ങി
പഠിക്കാത്തതിന്റെ പേരിൽ അടൂരിൽ ഏഴുവയസ്സുകാരന്റെ വയറും പാദങ്ങളും പിതാവ് ചട്ടുകംവെച്ച് പൊള്ളിച്ച സംഭവവും ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു. മദ്യലഹരിയിലായിരുന്നു ഇയാൾ മകനോട് ക്രൂരത കാട്ടിയത്. സംഭവത്തിൽ പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ ശ്രീകുമാറിനെ ആണ് അടൂര്‍ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മൂന്നാം ക്ലാസ് വിദ്യാർഥിയാണ് അച്ഛന്‍റെ ക്രൂരതയ്ക്കിരയായത്. മകനോട് പാഠഭാഗങ്ങള്‍ പഠിക്കാന്‍ പറഞ്ഞിട്ടാണ് അച്ഛന്‍ പുറത്തേക്ക് പോയത്. വൈകിട്ട് തിരിച്ച് വന്ന ശ്രീകുമാര്‍ മകനോട് പഠിച്ച് കഴിഞ്ഞോ എന്ന് അന്വേഷിച്ചു. പഠിച്ചില്ലെന്ന് മകന്‍ മറുപടി പറഞ്ഞതോടെ പ്രകോപിതനായ അച്ഛന്‍ ചട്ടുകം പൊള്ളിച്ച് മകന്‍റെ വയറിലും കാല്‍പാദങ്ങളിലും പൊള്ളിക്കുകയായിരുന്നു. ജനുവരി 30ന് ആയിരുന്നു സംഭവം.
advertisement
Also Read- തൂത്തുക്കുടിയില്‍ എസ്.ഐയെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി; കോണ്‍സ്റ്റബിളിന് പരിക്ക്
കുട്ടിയുടെ ശരീരത്തിന്‍റെറെ വിവിധ ഭാഗങ്ങളില്‍ പൊള്ളലുണ്ട്. മദ്യലഹരിയിൽ എത്തിയാണ് കുട്ടിയുടെ അച്ഛൻ ക്രൂര പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ വിവരം അയല്‍വാസികളോട് പറയുകയും തുടര്‍ന്ന് പഞ്ചായത്തംഗം വഴി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ശ്രീകുമാര്‍ മുമ്പും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. കുട്ടിയെ അടൂർ ചൈൽഡ് ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
Location :
First Published :
February 03, 2021 3:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പട്ടാമ്പിയിൽ യുവതിയും രണ്ടു മക്കളും കിണറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം