പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; മുതിര്‍ന്ന സ്ത്രീ പോക്സോ കേസിൽ അറസ്റ്റിൽ
- Published by:Gowthamy GG
- news18-malayalam
Last Updated:
സമീപവാസികളായ 12, 13 വയസ്സുള്ള വിദ്യാർത്ഥിനികൾക്ക് നേരെയാണ് നഗ്നതാ പ്രദർശനം നടത്തിയത്.
വയനാട്; അത്യപൂര്‍വമായൊരു കേസിൽ പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചതിന് ഒരു സ്ത്രീ അറസ്റ്റിലായി. മീനങ്ങാടി സിസിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിലാണ് സ്ത്രീ അറസ്റ്റിലായത്. പള്ളി കടവിൽ പ്രേമയെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
സമീപവാസികളായ 12, 13 വയസ്സുള്ള വിദ്യാർത്ഥിനികൾക്ക് നേരെയാണ് നഗ്നതാ പ്രദർശനം നടത്തിയത്. കുട്ടികളുടെ അമ്മയുടെ പരാതിയിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
advertisement
[PHOTO]
രണ്ടാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. അറസ്റ്റിലായ പ്രേമയ്ക്ക് അറുപത് വയസിന് മുകളിൽ പ്രായം തോന്നിക്കും. അയൽവാസികൾ തമ്മിലുള്ള വഴക്ക് വഷളായതാണ് സംഭവത്തിൽ കലാശിച്ചതെന്നാണ് സൂചന. വർഷങ്ങളായി വീട്ടുകാർ തമ്മിൽ പ്രശ്നങ്ങളുണ്ട്.
Location :
First Published :
July 22, 2020 10:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; മുതിര്‍ന്ന സ്ത്രീ പോക്സോ കേസിൽ അറസ്റ്റിൽ