ഇന്റർഫേസ് /വാർത്ത /Crime / Acid attack | മദ്യപിക്കുന്നതിനിടയില്‍ വഴക്ക്; ഇടുക്കിയിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു

Acid attack | മദ്യപിക്കുന്നതിനിടയില്‍ വഴക്ക്; ഇടുക്കിയിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

സംഭവുമായി ബന്ധപ്പെട്ട് മകന്‍ വിനീതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

  • Share this:

ഇടുക്കി: അടിമാലിയില്‍ (Adimali) മകന്‍ അച്ഛന്റെ ദേഹത്ത് ആസിഡ് (Acid )ഒഴിച്ചു. ഇരുവരും മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിടെയാണ് മകന്‍ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്.

ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് മകന്‍ വിനീതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

അതേ സമയം  ലൈംഗികബന്ധത്തിന് (Sex) വിസമ്മതിച്ച കാമുകിയെ യുവാവ് അതിദാരുണമായി കുത്തിക്കൊന്നു. ചെന്നൈ (chennai) കുണ്ട്രത്തൂര്‍ (Kundrathur) സ്വദേശിയായ കണ്ണമ്മയെയാണ് കാമുകനായ രാജ (38) കൊലപ്പെടുത്തിയത്. ശനിയാഴ്ച അര്‍ധരാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊലപാതകത്തിന് ശേഷം വസ്ത്രത്തില്‍ ചോരപുരണ്ടനിലയില്‍ രാജയെ പൊലീസ് പട്രോളിംഗ് സംഘം റോഡില്‍ കാണുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് യുവാവ് തന്നെ പൊലീസ് സംഘത്തെ കണ്ണമ്മയുടെ വീട്ടിലെത്തിച്ച് മൃതദേഹം കാട്ടിക്കൊടുത്തു.

സ്വകാര്യ കമ്പനിയിലെ തൊഴിലാളിയായ കണ്ണമ്മയും രാജയും കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുണ്ട്രത്തൂരില്‍ വാടകവീട്ടിലാണ് കണ്ണമ്മ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി കാമുകനായ രാജ മദ്യപിച്ച്‌ ഇവിടെയെത്തി. തുടര്‍ന്ന് കാമുകിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. കണ്ണമ്മ ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വഴക്കായി. വീട്ടില്‍നിന്നുള്ള ബഹളം കേട്ട് അയല്‍ക്കാരും സ്ഥലത്തെത്തി. തുടര്‍ന്ന് രാജയെ അയല്‍ക്കാര്‍ ഇടപെട്ട് കണ്ണമ്മയുടെ വീട്ടില്‍നിന്ന് തിരികെയയച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം രാജ വീണ്ടും കണ്ണമ്മയുടെ വീട്ടിലെത്തി. അയല്‍ക്കാരെല്ലാം ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം കാമുകിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി. തുടര്‍ന്ന് വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ട ശേഷം കാമുകിയെ ക്രൂരമായി കുത്തിക്കൊല്ലുകയായിരുന്നു.

Also Read- Arrest| പത്താം ക്ലാസ് പരീക്ഷയ്ക്ക് പോയ 15 വയസ്സുകാരി വിവാഹിതയായി; 21കാരനായ വരൻ അറസ്റ്റിൽ

കൃത്യം നടത്തിയ ശേഷം ചോരപുരണ്ട വസ്ത്രമൊന്നും മാറ്റാതെ രാജ വീട്ടില്‍നിന്ന് മടങ്ങി. തുടര്‍ന്ന് കുണ്ട്രത്തൂരില്‍ റോഡരികില്‍ ഇരിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പട്രോളിംഗ് സംഘം ശ്രദ്ധിച്ചത്. സംശയം തോന്നി ചോദ്യം ചെയ്തതോടെ ഇയാള്‍ എല്ലാം തുറന്നുപറയുകയും പൊലീസുകാര്‍ക്കൊപ്പം കുണ്ട്രത്തൂരിലെ വീട്ടിലെത്തി കണ്ണമ്മയുടെ മൃതദേഹം കാണിച്ചുനല്‍കുകയുമായിരുന്നു.

First published:

Tags: Acid attack, Kerala police